കൊവിഡ് 19: ഐസൊലേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ വീണു മരിച്ചു
ചണ്ഡിഗഡ്: ഹരിയാനയില്‍ കൊറോണയുണ്ടെന്ന് സംശയിക്കുന്നയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു മരിച്ചു. ഇന്ന് പുലര്‍ച്ചെ നാലോടെ കര്‍ണാലിലെ കല്‍പന ചൗള മെഡിക്കല്‍ കോളജിലാണ് സംഭവം. ബെഡ്ഷീറ്റുകളും പ്ലാസ്റ്റിക് പായ്ക്കറ്റുകളും ഉപയോഗിച്ച് ഒരു കയര്‍ രൂപത്തിലാക്കി അതുവഴി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ആശുപത്രിയുടെ ആറാം നിലയിലാണ് ഐസൊലേഷന്‍ വാര്‍ഡ്.
പാനിപ്പത് സ്വദേശിയായ ഇയാളെ ഈ മാസം ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി അസുഖങ്ങളുള്ള ഇയാളെ കൊറോണ സംശയത്തെ തുടര്‍ന്നാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. അതേ സമയം കൊറോണയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൊറോണ പരിശോധന ഫലം ലഭിച്ചിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ സുരക്ഷ സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി എയിംസ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ഒരു രോഗി ചാടിയിരുന്നു. ഇയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെയും കൊറോണ സംശയത്തെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്.
RELATED STORIES
1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMT