India

യുപി: പീഡിപ്പിച്ചവരെ വെറുതേവിട്ടു; ഇര തൂങ്ങി മരിച്ചു

യുപിയിലെ ഗോണ്ടയിലാണ് സംഭവം. പീഡനത്തിനിരയായ യുവതി തെളിവുകള്‍ സഹിതം പോലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണ സംഘം പ്രതികള്‍ക്കു ശുദ്ധിപത്രം നല്‍കുകയായിരുന്നു.

യുപി: പീഡിപ്പിച്ചവരെ വെറുതേവിട്ടു; ഇര തൂങ്ങി മരിച്ചു
X

ലഖ്‌നോ: ലൈംഗികമായി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത പ്രതികളെ വെറുതേവിട്ടതില്‍ മനം നൊന്ത് പീഡനത്തിരയായ യുവതി ആത്മഹത്യ ചെയ്തു. യുപിയിലെ ഗോണ്ടയിലാണ് സംഭവം. പീഡനത്തിനിരയായ യുവതി തെളിവുകള്‍ സഹിതം പോലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണ സംഘം പ്രതികള്‍ക്കു ശുദ്ധിപത്രം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടിലെത്തിയ യുവതി തൂങ്ങി മരിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്നു കേസന്വേഷിച്ച രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി ഗോണ്ട എസ്പി ആര്‍പി സിങ് പറഞ്ഞു. കേസ് പുനരന്വേഷിക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും എസ്പി പറഞ്ഞു.

Next Story

RELATED STORIES

Share it