മോഷണം പോയ 10 ലക്ഷം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യയെന്ന് യുപി എംഎല്‍എ
അസംഗറിലെ ഒരു ഹോട്ടലില്‍ നിന്നാണ് പണം മോഷണം പോയതെന്നും എന്നാല്‍ ഇതുവരെ എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പസ്വാന്‍ നിയമസഭയില്‍ പറഞ്ഞു.
BY APH18 Feb 2019 8:27 PM GMT

X
APH18 Feb 2019 8:27 PM GMT
ലക്‌നൗ: മോഷണം പോയ 10 ലക്ഷം തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് എംഎല്‍എ. മെഹ്നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എംഎല്‍എ കല്‍പനാഥ് പസ്വാന്‍ ആണ് നിയമസഭയില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. മോഷ്ടിക്കപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടിയുണ്ടാക്കണമെന്നതായിരുന്നു പസ്വാന്റെ ആവശ്യം. അസംഗറിലെ ഒരു ഹോട്ടലില്‍ നിന്നാണ് പണം മോഷണം പോയതെന്നും എന്നാല്‍ ഇതുവരെ എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പസ്വാന്‍ നിയമസഭയില്‍ പറഞ്ഞു.
താന്‍ ദരിദ്രനായ വ്യക്തിയാണ്. പണം തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു നിയമസഭയില്‍ പസ്വാന്‍ പറഞ്ഞത്. നടപടിയുണ്ടാകുമെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്ന സഭയെ അറിയിച്ചു.
Next Story
RELATED STORIES
മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMTഅസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല;...
21 May 2022 5:22 AM GMTഗ്യാന്‍വാപി കേസില്‍ ഹിന്ദുത്വരെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്:...
21 May 2022 4:35 AM GMTഗ്യാന്‍വാപി മസ്ജിദ് കേസ് യുപിയിലെ പരിചയസമ്പന്നനായ ജഡ്ജി...
20 May 2022 12:44 PM GMTനവജ്യോത് സിംഗ് സിദ്ദു കീഴടങ്ങി; ഇനി ജയില്‍വാസം
20 May 2022 12:05 PM GMTഹൈദരാബാദ് ഏറ്റുമുട്ടല്‍കൊല വ്യാജം; പോലിസുകാര്‍ക്കെതിരേ...
20 May 2022 11:51 AM GMT