India

ഛലോ ഡൽഹിക്ക് ഐക്യദാർഢ്യവുമായി യുപി അതിർത്തയിൽ കർഷക പ്രക്ഷോഭം

പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർക്ക് ഐക്യദാർഢ്യവുമായാണ് ഭാരതീയ കിസാൻ യൂനിയൻ പ്രക്ഷോഭം ആരംഭിച്ചത്.

ഛലോ ഡൽഹിക്ക് ഐക്യദാർഢ്യവുമായി യുപി അതിർത്തയിൽ കർഷക പ്രക്ഷോഭം
X

ലഖ്നോ: ഭാരതീയ കിസാൻ യൂനിയൻ ദേശീയ വക്താവ് രാകേഷ് സിങ് ടിക്കൈറ്റിന്റെ നേതൃത്വത്തിൽ കർഷകർ ഡൽഹിയിലേക്ക് മാർച്ച് ആരംഭിച്ച് ഡൽഹി ഗാസിയാബാദ് അതിർത്തിയിൽ പ്രക്ഷോഭം ആരംഭിച്ചു. പടിഞ്ഞാറൻ യുപിയിലെ പ്രധാന ദേശീയപാതകളെല്ലാം ഉപരോധിച്ച് ഒരു ദിവസം പിന്നിട്ടതിന് പിന്നാലെയാണ് മാർച്ച് ആരംഭിച്ചത്.

പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർക്ക് ഐക്യദാർഢ്യവുമായാണ് ഭാരതീയ കിസാൻ യൂനിയൻ പ്രക്ഷോഭം ആരംഭിച്ചത്. മുസാഫർനഗറിൽ നിന്ന് ഡൽഹിയിലേക്ക് യിലേക്ക് ആരംഭിച്ച പ്രതിഷേധ മാർച്ച് ശനിയാഴ്ച ഉച്ചയോടെ ഗാസിപ്പൂർ അതിർത്തിയിലെത്തി. പഞ്ചാബിലെ കർഷക സംഘടനകൾ നൽകിയ ഛലോ ഡൽഹി മാർച്ചിന്റെ ഭാഗമായി 200 ഓളം കർഷകരാണ് യുപി അതിർത്തിയിൽ എത്തിയത്.

യുപി അതിർത്തിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ കർഷകർ ദേശീയ തലസ്ഥാനത്ത് പ്രതീകാത്മകമായി പ്രവേശിച്ചതായും ഇപ്പോൾ ഗാസിപൂർ അതിർത്തിയിൽ തങ്ങളുടെ അടുത്ത തന്ത്രം തീരുമാനിക്കുമെന്നും ടിക്കൈറ്റ് പറഞ്ഞു. മിനിമം താങ്ങുവില നിശ്ചയിക്കണമെന്നും താങ്ങുവിലയ്ക്ക് താഴെ ഉൽ‌പന്നങ്ങളുടെ വിൽ‌പന നടക്കില്ലെന്ന് വ്യക്തമാക്കുന്ന ഒരു വ്യവസ്ഥ ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it