ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍
അവശായ പെണ്‍കുട്ടിയെ ആദ്യം പുതുച്ചേരിയിലെ മനകുള വിനാഗായം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ടോടെ ഒന്നും പറയാതെ അവിടെ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.
വില്ലുപുരം: ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. തമിഴ്നാട്ടിലെ വില്ലുപുരത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. 18കാരിയായ ദലിത് പെണ്‍കുട്ടിയെ നാല് പേര് ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി.
സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ. യുവാവിന് തന്നോട് പ്രണയമായിരുന്നു. വിവാഹ അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ രണ്ട് ജാതിയില്‍പ്പെട്ടവരാണെന്നും വീട്ടുകാര്‍ പ്രശ്നമുണ്ടാകുമെന്നും പറഞ്ഞ് അഭ്യര്‍ത്ഥന നിരസിച്ചു. ബുധനാഴ്ച രാത്രി യുവാവ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആള്‍താമസമില്ലാത്ത സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അവിടെ എത്തിയപ്പോള്‍ രണ്ട് ബൈക്കിലായി നാല് പേര് സ്ഥലത്തെത്തി. അവര്‍ എന്നെയും സഹപ്രവര്‍ത്തകനെയും ആക്രമിച്ചു. മദ്യലഹരിയിലായിരുന്ന അക്രമികള്‍ തന്നെ പിടിച്ചുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ആദ്യം രണ്ട് പേരും പിന്നീട് ഒരാളും പീഡിപ്പിച്ചു. തളര്‍ന്ന് കിടന്ന എന്നെ ഉപേക്ഷിച്ച് അവര്‍ പോയി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
അവശായ പെണ്‍കുട്ടിയെ ആദ്യം പുതുച്ചേരിയിലെ മനകുള വിനാഗായം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ടോടെ ഒന്നും പറയാതെ അവിടെ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. തുടര്‍ന്ന് ദലിത് സംഘടനയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ എത്തി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഉന്നത ഉടപെടലുള്ളത്കൊണ്ട് പെണ്‍കുട്ടിക്ക് നീതി നിഷേധിക്കുകയാണെന്ന് സംഘടനാ പ്രതിനിധി ആനി ആരോപിച്ചു.
പെണ്‍കുട്ടിയെ നാല് പേര് ചേര്‍ന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നത് സത്യമാണ്. പക്ഷേ അവര്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല വില്ലുപുരം എസ്പി ജെയ്കുമാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്നുപേര്‍കൂടി കേസിലെ പ്രതികളാണ്.
RELATED STORIES
ഗ്യാന്‍വാപി: അത് ശിവലിംഗമല്ല, വുദു ടാങ്കിലെ ഫൗണ്ടന്; വിശദീകരണവുമായി...
16 May 2022 3:27 PM GMTയുപിയില്‍ മകന്റെ അന്യായ കസ്റ്റഡിയെ എതിര്‍ത്ത മാതാവിനെ പോലിസ് വെടിവച്ചു ...
16 May 2022 6:35 AM GMTവിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTസംസ്ഥാനത്ത് കനത്ത മഴ, 13 ജില്ലകളില്‍ അലര്‍ട്ട്; കടലാക്രമണ സാധ്യത,...
15 May 2022 6:38 AM GMTതോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം; കര്‍ണാടകയില്‍...
15 May 2022 6:02 AM GMTയുഎസില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ വെടിവയ്പ്പ്; 10 പേര്...
15 May 2022 4:12 AM GMT