India

ത്രിപുരയില്‍ ട്രക്ക് ഡ്രൈവറെ അടിച്ചുകൊന്നു

ആക്രമണം സംബന്ധിച്ച് ചില സൂചനകള്‍ ഞങ്ങള്‍ക്ക് ലഭിച്ചതായും ഒരാളെ കസ്റ്റഡിയിലെടുത്തതായും ക്രമസമാധാന ചുമതലയുള്ള ഐജി അരിന്ദം നാഥ് അറിയിച്ചു.

ത്രിപുരയില്‍ ട്രക്ക് ഡ്രൈവറെ അടിച്ചുകൊന്നു
X

അഗര്‍ത്തല: ത്രിപുരയില്‍ ട്രക്ക് ഡ്രൈവറെ ഗുണ്ടകള്‍ അടിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രി ധലൈ ജില്ലയിലെ (കിഴക്കന്‍ ത്രിപുര) അംബാസയിലായിരുന്നു സംഭവം. പടിഞ്ഞാറന്‍ ത്രിപുരയിലെ തെലിയാമുര സ്വദേശി പ്രദീപ് ദെബ്‌നാഥാ (54) ണ് കൊല്ലപ്പെട്ടത്. അസമില്‍നിന്ന് അഗര്‍ത്തലയിലേക്ക് ചരക്ക് കയറ്റിയ ട്രക്കോടിച്ച് പോകവെയാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. ആക്രമണം സംബന്ധിച്ച് ചില സൂചനകള്‍ ഞങ്ങള്‍ക്ക് ലഭിച്ചതായും ഒരാളെ കസ്റ്റഡിയിലെടുത്തതായും ക്രമസമാധാന ചുമതലയുള്ള ഐജി അരിന്ദം നാഥ് അറിയിച്ചു.

പോലിസ് കേസ് അന്വേഷിക്കുകയാണ്. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ കുറ്റകൃത്യം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നും നാഥ് പറഞ്ഞു. കൊല്ലപ്പെട്ട ദെബ്‌നാഥില്‍ നിന്ന് 40,000 രൂപയും കൊള്ളയടിച്ചതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. ബൊലേറോ കാറില്‍ സഞ്ചരിച്ചിരുന്ന ഗുണ്ടകള്‍ ട്രക്ക് തടഞ്ഞുനിര്‍ത്തുകയും ദെബ്‌നാഥിനെ പുറത്തേക്ക് വലിച്ചിഴച്ച് മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പോലിസിനോട് പറഞ്ഞു. അക്രമികള്‍ പിന്നീട് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുണ്ടകള്‍ ദെബ്‌നാഥിനെ മര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ ട്രക്ക് ഡ്രൈവറുടെ സഹായി ഓടി രക്ഷപ്പെട്ടു.

Next Story

RELATED STORIES

Share it