മന്ത്രവാദത്തിലൂടെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുമാസമായി പിതാവിന്റെ മൃതശരീരം സൂക്ഷിച്ചു മധ്യപ്രദേശ് എഡിജിപി

ഭോപാല്‍: ഒരുമാസം മുമ്പു മരിച്ച പിതാവിന്റെ മൃതശരീരം മന്ത്രവാദത്തിലൂടെ പുനര്‍ജനിപ്പിക്കാനായി സൂക്ഷിച്ച് മധ്യപ്രദേശ് എഡിജപി. കഴിഞ്ഞ മാസം 14നാണു എഡിജിപി രാജേന്ദ്രകുമാര്‍ മിശ്രയുടെ 84 വയസ്സുള്ള പിതാവ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മൃതദേഹം അഴുകിയതിനെ തുടര്‍ന്നു വീട്ടിലെ ജോലിക്കാരന്‍ വിവരം പുറത്തു പറഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ കുറിച്ചന്വേഷിച്ചവരോടു ഇതു വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നായിരുന്നു എഡിജിപിയുടെ മറുപടി. ഇത് തന്റെ വ്യക്തിപരമായ കാര്യമാണ്. ആശുപത്രി അധികൃതര്‍ എന്തു പറഞ്ഞു എന്നതു താന്‍ കാര്യമാക്കുന്നില്ല. പിതാവിനു ഇപ്പോള്‍ ആയുര്‍വേദ ചികില്‍സ നടക്കുകയാണ്- മിശ്ര പറഞ്ഞു. എന്നാല്‍ മൃതദേഹം പുനരുജ്ജീവിപ്പിക്കാനായി വീട്ടുകാര്‍ മന്ത്രവാദിയെ വരുത്തിയതായി മിശ്രയുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ വെളിപ്പെടുത്തി. മൃതദേഹം അഴുകിയതിനെ തുടര്‍ന്നുണ്ടായ ദുര്‍ഗന്ധം സഹിക്കാനാവാതെ പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ പലരും അവധി എടുത്തിരുന്നു.
RELATED STORIES
വന്‍ ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്‍സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMTമതപരിവര്‍ത്തന ആരോപണം: കുടകില്‍ മലയാളി ദമ്പതികളുടെ അറസ്റ്റ്...
20 May 2022 10:25 AM GMT'എംഎസ്എഫ് നേതാവിനെതിരേ പരാതി നല്കി മൂന്ന് മാസമായിട്ടും പാര്‍ട്ടി...
20 May 2022 8:44 AM GMTകണ്ണൂര്‍ പള്ളിക്കുളത്ത് വാഹനാപകടം; ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍...
20 May 2022 6:56 AM GMTഇന്ത്യ വംശഹത്യയുടെ മുനമ്പില്‍; ബ്രിട്ടനില്‍ പ്രചാരണവുമായി ഡിജിറ്റല്‍...
20 May 2022 6:46 AM GMT