മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നല്‍കരുതെന്നു ബാബാ രാംദേവ്

മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നല്‍കരുതെന്നു ബാബാ രാംദേവ്

ഹരിദ്വാര്‍: ജനസംഖ്യാ വര്‍ധന തടയാന്‍ നിയമം കൊണ്ടുവരണമെന്ന നിര്‍ദേശവുമായി ബാബാ രാംദേവ്. മൂന്നാമതു ജനിക്കുന്ന കുഞ്ഞിനു തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കരുതെന്നും ഇതിനായി നിയമനിര്‍മാണം നടത്തണമെന്നുമാണ് രാംദേവിന്റെ ആവശ്യം. മൂന്നാമത്തെ കുഞ്ഞിനു വോട്ടവകാശം നല്‍കരുത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കരുത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുത്. ഇതിനായി നിയമനിര്‍മാണം നടത്തണം. ഇല്ലെങ്കില്‍ അടുത്ത 50 കൊല്ലം കൊണ്ട് ഉണ്ടാവുന്ന ജനസംഖ്യാ വര്‍ധന നേരിടാന്‍ രാജ്യത്തിനാവില്ല- രാംദേവ് പറഞ്ഞു.

രാജ്യത്തു ഗോവധവും മദ്യവും നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരണം. ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ നിര്‍ത്തലാക്കണമെങ്കില്‍ രാജ്യത്തു ഗോ വധം നിരോധിക്കണം- രാംദേവ് കൂട്ടിച്ചേര്‍ത്തു

RELATED STORIES

Share it
Top