India

കാവല്‍ക്കാരന്‍ കള്ളനല്ല; രാഹുലിന്റെ ആരോപണം തള്ളി രാജ്‌നാഥ് സിങ്

'കാവല്‍ക്കാരന്‍ കള്ള'നല്ലെന്നും ശുദ്ധനാണെന്നും ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത രാജ്‌നാഥ് സിങ് പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം പരിഹാരം കാണും.

കാവല്‍ക്കാരന്‍ കള്ളനല്ല; രാഹുലിന്റെ ആരോപണം തള്ളി രാജ്‌നാഥ് സിങ്
X

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനങ്ങളെ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. 'കാവല്‍ക്കാരന്‍ കള്ള'നല്ലെന്നും ശുദ്ധനാണെന്നും ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത രാജ്‌നാഥ് സിങ് പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം പരിഹാരം കാണും. പ്രധാനമന്ത്രി സ്ഥാനത്തിരുന്ന കഴിഞ്ഞ നാലരവര്‍ഷക്കാലവും രാജ്യത്തെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും വേണ്ടിയാണ് മോദി പ്രവര്‍ത്തിച്ചതെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉപയോഗിച്ചുവരുന്നതാണ് കാവല്‍ക്കാരന്‍ കള്ളനാണെന്ന പ്രയോഗം. ഉത്തര്‍പ്രദേശില്‍ സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം നടത്തിയ റോഡ് ഷോയ്ക്കിടെയും ഇന്നും 'കാവല്‍ക്കാരന്‍ കള്ളനാ'ണെന്ന ആരോപണം രാഹുല്‍ഗാന്ധി ഉയര്‍ത്തിയിരുന്നു.

Next Story

RELATED STORIES

Share it