India

പൗരത്വപ്രശ്‌നം: അസമില്‍ തടഞ്ഞുവച്ചിരിക്കുന്നത് 938 പേരെ

അസമിലെ വിവിധ ഇടങ്ങളിലുള്ള ആറ് ഡിറ്റന്‍ഷന്‍ സെന്ററുകളിലായി 938 പേരെ തടഞ്ഞുവച്ചിട്ടുണ്ടെന്നും ഇതില്‍ 823 പേര്‍ വിദേശികളാണെന്ന് ട്രൈബ്യൂണ്‍ പ്രഖ്യാപിച്ചതാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.

പൗരത്വപ്രശ്‌നം: അസമില്‍ തടഞ്ഞുവച്ചിരിക്കുന്നത് 938 പേരെ
X

ന്യൂഡല്‍ഹി: അസമിലെ ആറ് ഡിറ്റന്‍ഷന്‍ ക്യാംപുകളിലായി 938 പേരെ തടഞ്ഞുവച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. അസമിലെ വിവിധ ഇടങ്ങളിലുള്ള ആറ് ഡിറ്റന്‍ഷന്‍ സെന്ററുകളിലായി 938 പേരെ തടഞ്ഞുവച്ചിട്ടുണ്ടെന്നും ഇതില്‍ 823 പേര്‍ വിദേശികളാണെന്ന് ട്രൈബ്യൂണ്‍ പ്രഖ്യാപിച്ചതാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം 28ന് അസമിലെ ഡിറ്റന്‍ഷന്‍ ക്യാംപുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ അസമിലെ ഡിറ്റന്‍ഷന്‍ സെന്ററുകളിലെ മനുഷ്യാവകാശപ്രശ്‌നവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ 27,000 വിദേശികളെ അതിര്‍ത്തിയില്‍നിന്നും തിരിച്ചയച്ചിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നവരെയാണ് തിരിച്ചയച്ചത്. കൂടാതെ സംസ്ഥാനത്ത് പുതിയ ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ 47 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അസം സര്‍ക്കാര്‍ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. അസമിലെ പല ഭാഗങ്ങളിലും വ്യക്തികള്‍ക്കെതിരേ പരാതി ഉന്നയിച്ചാല്‍ ട്രൈബ്യൂണലില്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇത്തരം ഡിറ്റന്‍ഷന്‍ ക്യാംപുകളിലേക്ക് അയക്കുകയാണെന്നും ഇവിടെ മനുഷ്യാവകാശലംഘനം നടക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.

Next Story

RELATED STORIES

Share it