വനിത കമ്മീഷന്റെ പ്രഥമ അധ്യക്ഷ അന്തരിച്ചു
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ജയന്തി പട്‌നായിക്കിന്റെ മരണ വാര്‍ത്ത മകന്‍ പ്രിതിവ് ബല്ലവ് പട്‌നായിക് സ്ഥിരീകരിച്ചു.
BY SRF29 Sep 2022 12:44 AM GMT

X
SRF29 Sep 2022 12:44 AM GMT
ഭുവനേശ്വര്‍: വനിത കമ്മീഷന്റെ പ്രഥമ അധ്യക്ഷയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയന്തി പട്‌നായിക് (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ജയന്തി പട്‌നായിക്കിന്റെ മരണ വാര്‍ത്ത മകന്‍ പ്രിതിവ് ബല്ലവ് പട്‌നായിക് സ്ഥിരീകരിച്ചു.
ബുധനാഴ്ച വൈകീട്ടോടെ ജയന്തി ബോധരഹിതമായി കിടക്കുന്നത് കണ്ട് ബന്ധുക്കള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ജയന്തിയുടെ നില ഗുരുതരമായിരുന്നു. രാത്രിയോടെയാണ് മരണം സംഭവിച്ചത്.
ജയന്തി പട്‌നായിക് നാല് തവണ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1953ല്‍ ജയന്തി ഒഡിഷ മുഖ്യമന്ത്രിയായിരുന്ന ജാനകി ബല്ലഭ് പട്‌നായികിനെ വിവാഹം കഴിച്ചു. 1992 ഫെബ്രുവരി 3 മുതല്‍ 1995 ജനുവരി 30 വരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയായി പ്രവര്‍ത്തിച്ചു.
Next Story
RELATED STORIES
ഫ്രഞ്ച് ലീഗ് വണ്‍; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര്‍ ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMTഎന്‍സോ തിളങ്ങിയെങ്കിലും ചെല്‍സിക്ക് രക്ഷയില്ല; ഫുള്‍ഹാമിനോട് സമനില
4 Feb 2023 3:18 AM GMTഅല്‍ നസ്റിനായി റൊണാള്‍ഡോയുടെ ആദ്യ ഗോള്‍; അല്‍ ഫത്തെഹിനോട് സമനില
3 Feb 2023 6:56 PM GMTഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്‍
3 Feb 2023 6:41 PM GMTപ്ലേ ഓഫ് ലക്ഷ്യം; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
3 Feb 2023 6:06 AM GMT