India

നിസാമാബാദില്‍ 185 സ്ഥാനാര്‍ഥികള്‍; തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തും

നിരവധി കര്‍ഷകര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മണ്ഡലത്തില്‍ 185 സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്തുള്ളതിനാലാണ് ഈ സ്ഥിതി വന്നത്.

നിസാമാബാദില്‍ 185 സ്ഥാനാര്‍ഥികള്‍; തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തും
X

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി വോട്ടെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തേണ്ടിവരും. നിരവധി കര്‍ഷകര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മണ്ഡലത്തില്‍ 185 സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്തുള്ളതിനാലാണ് ഈ സ്ഥിതി വന്നത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിത വീണ്ടും ജനവിധി ടേുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മധു യസ്‌കി ഗൗഡ് ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി വ്യാഴാഴ്ച്ച അവസാനിച്ചപ്പോള്‍ 178 കര്‍ഷകര്‍ ഉള്‍പ്പെടെ 185 സ്ഥാനാര്‍ഥികള്‍ നിസാമാബാദില്‍ മല്‍സര രംഗത്തുള്ളതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രജത് കുമാര്‍ പറഞ്ഞു.

മഞ്ഞള്‍, ചോളം കര്‍ഷകര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കൂട്ടത്തോടെ പത്രിക നല്‍കിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ പരമാവധി 64 സ്ഥാനാര്‍ഥികളെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ എന്നതിനാല്‍ നിസാമാബാദില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരിഞ്ഞെടുപ്പ് നടത്തേണ്ടി വരും.

അതേ സമയം, ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട ഒരുക്കങ്ങള്‍ ചര്‍ച്ചയിലാണെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രജത് കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it