India

മികച്ച സേവനത്തിനുള്ള പുരസ്‌കാരം നേടിയ പോലിസ് ഉദ്യോഗസ്ഥന്‍ അഴിമതിക്കേസില്‍ പിടിയില്‍

കഴിഞ്ഞ ദിവസം നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലാണ് എകസൈസ് മന്ത്രി വി ശ്രീനിവാസനില്‍ നിന്ന് റെഡ്ഡി പുരസ്‌കാരം സ്വീകരിച്ചത്. പുരസ്‌കാരം ലഭിച്ച് തൊട്ടടുത്ത ദിവസമാണ് കൈക്കൂലി കേസില്‍ അറസ്റ്റിലാവുന്നത്.

മികച്ച  സേവനത്തിനുള്ള പുരസ്‌കാരം നേടിയ പോലിസ് ഉദ്യോഗസ്ഥന്‍ അഴിമതിക്കേസില്‍ പിടിയില്‍
X

ഹൈദരാബാദ്: മികച്ച കോണ്‍സ്റ്റബിളിനുള്ള സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയതെലുങ്കാനയിലെ പോലിസുദ്യേഗസ്ഥന്‍ അറസ്റ്റില്‍. മികച്ച കോണ്‍സ്റ്റബിള്‍ അവാര്‍ഡ് നല്‍കി 24 മണിക്കൂറിനുള്ളിലാണ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ പല്ലെ തിരുപതി റെഡ്ഡി അഴിമതി കേസില്‍ പിടയിലായത്.

കഴിഞ്ഞ ദിവസം നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിലാണ് എകസൈസ് മന്ത്രി വി ശ്രീനിവാസനില്‍ നിന്ന് റെഡ്ഡി പുരസ്‌കാരം സ്വീകരിച്ചത്. പുരസ്‌കാരം ലഭിച്ച് തൊട്ടടുത്ത ദിവസമാണ് കൈക്കൂലി കേസില്‍ അറസ്റ്റിലാവുന്നത്.

കൃത്യമായ രേഖകള്‍ ഉണ്ടായിരുന്നിട്ടും മണല്‍ കടത്തുമ്പോള്‍ കൈക്കൂലി നല്‍കണമെന്ന് പല്ലെ തിരുപതി നിരന്തരം ഉപദ്രവിച്ചിരുന്നതായി പരാതിക്കാരനായ രമേശ് അവകാശപ്പെട്ടു. കൈക്കൂലിയായി 17,000 രൂപ വാങ്ങിയതിനാണ് തെലുങ്കാന പോലിസിലെ അഴിമതി വിരുദ്ധ വിഭാഗം തിരുപതി റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ റെഡ്ഡിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Next Story

RELATED STORIES

Share it