India

നിര്‍ദേശം ലംഘിച്ചു; കെ വി തോമസിനെതിരായ നടപടി കെപിസിസി തീരുമാനിക്കുമെന്ന് താരിഖ് അന്‍വര്‍

നിര്‍ദേശം ലംഘിച്ചു; കെ വി തോമസിനെതിരായ നടപടി കെപിസിസി തീരുമാനിക്കുമെന്ന് താരിഖ് അന്‍വര്‍
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് താരിഖ് അന്‍വര്‍. കെപിസിസിയുടെ നിലപാട് അനുസരിച്ചായിരിക്കും ഹൈക്കമാന്റിന്റെ തീരുമാനം. കെപിസിസിയുടെ നിര്‍ദേശം കെ വി തോമസ് ലംഘിച്ചെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. സെമിനാറിനെക്കുറിച്ച് കെ വി തോമസ് തന്നോട് പറഞ്ഞിരുന്നു. എന്നാല്‍, കെപിസിസിയുടെ നിര്‍ദേശം മറ്റൊന്നാണ്. തോമസിനെതിരെയുള്ള അടുത്ത നടപടി നാളെ തീരുമാനിക്കുമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. എഐസിസിയുടെ അച്ചടക്ക സമിതി സെക്രട്ടറി കൂടിയാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കെപിസിസിയുടെയും ഹൈക്കമാന്റിന്റെയും വിലക്കുണ്ടെങ്കിലും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്നാണ് കെ വി തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്.

തന്നെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതെന്ന് കെ വി തോമസ് പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കുമെന്ന് പറയുമ്പോഴും താന്‍ ജന്‍മം കൊണ്ട് കോണ്‍ഗ്രസ്സാണെന്നും പാര്‍ട്ടി വിട്ടുപോവില്ലെന്നും കെ വി തോമസ് വ്യക്തമാക്കിയിട്ടുണ്ട്. തന്നെ പരമാവധി അപമാനിച്ചു. കടുത്ത സൈബര്‍ ആക്രമണം നേരിട്ടു. തിരുത തോമായെന്ന് വിളിച്ച് അപമാനിച്ചു. താന്‍ മല്‍സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചയാളാണ്. അത് തെറ്റാണോ എന്നും വാര്‍ത്താസമ്മേളനത്തിനിടെ കെ വി തോമസ് ചോദിച്ചു. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് ശരിയാണോ? പാര്‍ട്ടിയിലൂടെ താന്‍ പണമൊന്നും സമ്പാദിച്ചിട്ടില്ല. മക്കളാരും തന്നെ രാഷ്ട്രീയത്തിലില്ല. കെപിസിസിക്ക് തന്നെ പുറത്താക്കാനാവില്ലെന്നും എഐസിസി അംഗമായ തനിക്കെതിരേ ഹൈക്കമാന്റാണ് നടപടി സ്വീകരിക്കേണ്ടതെന്നുമാണ് തോമസിന്റെ നിലപാട്.

Next Story

RELATED STORIES

Share it