- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടാങ്കര്‍ ലോറി വഴിയില്‍ മറിഞ്ഞു, നാട്ടുകാര്‍ പെട്രോള്‍ ഊറ്റുന്ന തിരക്കില്‍; പരിക്കേറ്റ ഡ്രൈവറെയും സഹായിയെയും തിരിഞ്ഞുനോക്കിയില്ല, വൈറലായി വീഡിയോ
ലോറിക്ക് ചുറ്റും അനേകം ആള്‍ക്കാരുണ്ടെങ്കിലും പരിക്കേറ്റയാളെ സഹായിക്കാന്‍ ഒരാള്‍പോലുമെത്തിയില്ല. പകരം റോഡിലേക്ക് വീണ് പരന്നൊഴുകിയ പെട്രോള്‍ പാത്രം കൊണ്ടും കൈകൊണ്ടും കോരിയെടുക്കാന്‍ ശ്രമം നടത്തുന്നതും വീഡിയോയില്‍ കാണാം.

ന്യൂഡല്‍ഹി: വഴിയരികില്‍ മറിഞ്ഞുകിടക്കുന്ന ടാങ്കര്‍ ലോറിയില്‍നിന്നും പെട്രോള്‍ മോഷ്ടിക്കാന്‍ നാട്ടുകാര്‍ തിക്കും തിരക്കും കൂട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാവുന്നു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്‌റി എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റിരുന്നു. ഇവരെ തിരിഞ്ഞുപോലും നോക്കാതെയാണ് ആള്‍ക്കാര്‍ കൈയില്‍കിട്ടിയ കുപ്പികളിലും കന്നാസിലും പെട്രോള്‍ ഊറ്റിയെടുക്കാനായി നെട്ടോട്ടമോടിയത്.
Petrol tanker overturned at Pohri, 2 injured but Instead villagers crowding to get free petrol, petrol is currently price at over Rs 106 per liter! @ndtvindia @ndtv pic.twitter.com/BejLxz2bqU
— Anurag Dwary (@Anurag_Dwary) June 17, 2021
ലോറിക്ക് ചുറ്റും അനേകം ആള്‍ക്കാരുണ്ടെങ്കിലും പരിക്കേറ്റയാളെ സഹായിക്കാന്‍ ഒരാള്‍പോലുമെത്തിയില്ല. പകരം റോഡിലേക്ക് വീണ് പരന്നൊഴുകിയ പെട്രോള്‍ പാത്രം കൊണ്ടും കൈകൊണ്ടും കോരിയെടുക്കാന്‍ ശ്രമം നടത്തുന്നതും വീഡിയോയില്‍ കാണാം. മണിക്കൂറുകളോളമാണ് വൈദ്യസഹായം ലഭിക്കാതെ ഡ്രൈവറും സഹായിയും ലോറിയില്‍ കിടന്നത്. ഗ്വാളിയാറില്‍നിന്ന് ഷേപുരിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി അമിത വേഗതയെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. ഇവിടെ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില. സമീപത്തെ സ്‌റ്റേഷനില്‍നിന്നും പോലിസെത്തിയെങ്കിലും പെട്രോള്‍ ഊറ്റലില്‍നിന്ന് നാട്ടുകാരെ തടയാനായില്ല.
പെട്രോള്‍ ലഭിക്കുമെന്നറിഞ്ഞ സമീപഗ്രാമത്തില്‍നിന്നുപോലും ആളുകള്‍ ബൈക്കില്‍ പെട്രോള്‍ ശേഖരിക്കാനായി ഒഴുകിയെത്തി. ചിലര്‍ പ്ലാസ്റ്റിക് കുപ്പികളിലും പാത്രങ്ങളിലും വരെ പെട്രോള്‍ ഊറ്റിയപ്പോള്‍ ചിലര്‍ ബൈക്കുകളും മറ്റും കൊണ്ടുവന്നും പെട്രോള്‍ നിറച്ചുകൊണ്ടു പോവുന്നതും വീഡിയോയിലുണ്ട്. ആദ്യം നിസ്സഹായരായി നിന്ന പോലിസ് പിന്നീട് നാട്ടുകാരുടെ സഹായത്തോടെ തന്നെ ഈ കൊള്ളയ്ക്ക് തടയിട്ടു. രാജ്യത്തെ പെട്രോള്‍ വിലവര്‍ധന ജനജീവിതത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നതിന്റെ നേര്‍ച്ചിത്രമാണ് മധ്യപ്രദേശില്‍നിന്നുള്ള കാഴ്ച.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















