Latest News

ഇസ്രായേലിനെ ആക്രമിച്ച് ഹിസ്ബുല്ല

ഇസ്രായേലിനെ ആക്രമിച്ച് ഹിസ്ബുല്ല
X

തെഹ്‌റാന്‍: ഹിസ്ബുല്ല വീണ്ടും ഇസ്രായേലിനെ ആക്രമിച്ചു. റാമത്ത് ഡേവിഡ് വ്യോമതാവളം ആക്രമിച്ചതായാണ് വിവരം. വ്യോമതാവളത്തിലെ റഡാര്‍ സൈറ്റുകളിലും കണ്‍ട്രോള്‍ റൂമിലും ഡ്രോണുകളുടെ കൂട്ടം ആക്രമണം നടത്തിയതായി ഹിസ്ബുല്ല പറഞ്ഞു. എന്നിരുന്നാലും, ആക്രമണത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായോ ഇല്ലയോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ ഇറാന്‍ ഒറ്റയ്ക്ക് യുദ്ധം ചെയ്യുകയാണ്. അതേസമയം, ഇറാനെ പിന്തുണച്ച് ഹിസ്ബുല്ല ഇസ്രായേലിനെ ആക്രമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിന് മറുപടിയായാണ് ഹിസ്ബുല്ല ഈ ആക്രമണങ്ങള്‍ നടത്തുന്നത്.




Next Story

RELATED STORIES

Share it