Latest News

മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പേരാവൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയേക്കും

മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പേരാവൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയേക്കും
X

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പേരാവൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് റിപോര്‍ട്ടുകള്‍. മട്ടന്നൂരില്‍ ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പേരാവൂരില്‍ മല്‍സരിക്കാന്‍ ശൈലജ സന്നദ്ധത അറിയിച്ചത്.

നിലവില്‍ മട്ടന്നൂര്‍ എംഎല്‍എയായ ശൈലജയെ അവിടെ നിന്ന് മാറ്റി യുഡിഎഫിന്റെ കൈവശമുള്ള പേരാവൂര്‍ മണ്ഡലം സണ്ണി ജോസഫില്‍ നിന്ന് തിരിച്ചുപിടിക്കാനാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

മട്ടന്നൂര്‍ മണ്ഡലത്തില്‍ ശൈലജയ്ക്ക് പകരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ മല്‍സരിപ്പിക്കാനാണ് തീരുമാനം. അതേസമയം, മട്ടന്നൂരിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ കെ കെ ശൈലജയ്ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it