- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

ടോക്യോ: ജപ്പാനില്‍ വടക്കുകിഴക്കന്‍ തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. ഭൂകമ്പബാധിത പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി സനെയ് തകൈച്ചി ആവശ്യപ്പെട്ടു.
വടക്കന്‍ ഇവാട്ടെ പ്രിഫെക്ചറിന് സമീപം പസഫിക് സമുദ്രത്തില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ശക്തമായ ഭൂചലനത്തിന് പിന്നാലെ തീരപ്രദേശങ്ങളില്‍ സുനാമി ദൃശ്യമായതായാണ് റിപോര്‍ട്ട്. ഇവാട്ടെ പ്രിഫെക്ചറിലും ഹൊക്കൈഡോയുടെ ചില ഭാഗങ്ങളിലും മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്.
സുനാമി തിരമാലകള്‍ ഉടനടി വടക്കന്‍ തീരത്ത് അടിച്ചേക്കാമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങലിലേക്ക് മാറാനായി അധികൃതര്‍ നിര്‍ദേശിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















