Latest News

കോഴിക്കോട് സ്‌ട്രോങ്ങ് റൂം തുറന്ന സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നുവെന്ന് ആവര്‍ത്തിച്ച് യുഡിഎഫ്

കോഴിക്കോട് സ്‌ട്രോങ്ങ് റൂം തുറന്ന സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നുവെന്ന് ആവര്‍ത്തിച്ച് യുഡിഎഫ്
X

കോഴിക്കോട്: കോഴിക്കോട് സ്‌ട്രോങ്ങ് റൂം തുറന്നസംഭവത്തില്‍ അട്ടിമറി സംശയിക്കുന്നുവെന്ന് ആവര്‍ത്തിച്ച് യുഡിഎഫ്. സ്‌ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയ പറഞ്ഞു. റൂം തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള റിട്ടേണിംഗ് ഓഫീസറുടെ മെയില്‍ ലഭിച്ചു. താന്‍ എത്തിയപ്പോഴേക്കും റൂം തുറന്നിരുന്നു. ഏജന്റിന്റെ സാനിധ്യത്തിലായിരുന്നു തുറന്നതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. തുറന്ന മുറിയുടെ മുന്നില്‍ സ്ട്രോങ് റൂം എന്ന് എഴുതി വച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്‌ട്രോങ്ങ് റൂം തുറന്നതായാണ് പരാതി.എന്നാല്‍ തുറന്നത് സ്‌ട്രോങ്ങ് റൂം അല്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന റൂം ആണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയല്‍സ് റൂം തുറന്നതെന്നും റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് അട്ടിറിയ്ക്കാന്‍ ശ്രമം നടന്നതായും സംഭവത്തില്‍ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളായ എംകെ രാഘവന്‍, ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it