Latest News

പൊതുഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചെന്നാരോപണം; പള്ളികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ്

പൊതുഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചെന്നാരോപണം; പള്ളികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ്
X

അഗര്‍വാള്‍: ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയില്‍ പൊതുഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചെന്നാരോപിച്ച് പള്ളികള്‍ക്ക് നോട്ടിസ്. 27 പള്ളികള്‍, ആരാധനാലയങ്ങള്‍, ദര്‍ഗകള്‍ എന്നിവയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

യോഗി യൂത്ത് ബ്രിഗേഡിന്റെ സംസ്ഥാന പ്രസിഡന്റും ഹിന്ദു നേതാവുമായ കുന്‍വര്‍ അജയ് തോമര്‍ ആണ്ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ (സിആര്‍പിസി) സെക്ഷന്‍ 80 പ്രകാരം ജില്ലാ ഭരണകൂടം, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, പൊതുമരാമത്ത് വകുപ്പ്, കന്റോണ്‍മെന്റ് ബോര്‍ഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ് അയച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ 60 ദിവസത്തിനുള്ളില്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം അവര്‍ കോടതിയെ സമീപിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

തേധി ബാഗിയയിലെ റഹ്‌മാനി പള്ളി, താജ്‌നാഗ്രി ഫേസ് 2 ലെ ഫൈസാനെ മദീന പള്ളി, ക്ലാര്‍ക്ക്‌സ് സിറാജ് ഹോട്ടലിന് സമീപമുള്ള ലോധി പള്ളി, സിക്കന്ദ്ര ഹൈവേയിലെ ദര്‍ഗ ഷെരീഫ് ഹസ്രത്ത് ബാബ ഷാ, മുസ്താഖ് ഷാ ദര്‍ഗ തുടങ്ങി നിരവധി സ്ഥലങ്ങളെ നോട്ടീസില്‍ പരാമര്‍ശിക്കുന്നു. സര്‍ക്കാര്‍ ഭൂമിയിലോ പൊതു സ്ഥലങ്ങളിലോ ആണ് ഈ നിര്‍മ്മാണങ്ങള്‍ നടത്തിയതെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it