India

പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമഭേദഗതി ബില്ല് സറ്റേ ചെയ്യാന്‍ സുപ്രിം കോടതി വിസമ്മതിച്ചു

പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമത്തില്‍ മാര്‍ഗരേഖ കൊണ്ടുവന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ഭേദഗതി ബില്‍ പാസാക്കിയത്.

പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമഭേദഗതി ബില്ല് സറ്റേ ചെയ്യാന്‍ സുപ്രിം കോടതി വിസമ്മതിച്ചു
X

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമഭേദഗതി ബില്ല് സറ്റേ ചെയ്യാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. ബില്ല് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നേരത്തെ സുപ്രീംകോടതി നോട്ടിസ് അയച്ചിരുന്നു. അതേസമയം ഭേദഗതി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അന്നും അംഗീകരിച്ചിരുന്നില്ല. ജസ്റ്റിസ് എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. 2018 മാര്‍ച്ച് 20ലെ വിധിക്കെതിരായ പുന:പരിശോധന ഹര്‍ജികളും ഭേദഗതിക്കെതിരായ ഹര്‍ജികളും ഒരുമിച്ചു പരിഗണിക്കണമോ എന്ന വിഷയത്തില്‍ ചീഫ് ജസ്റ്റിസ് അന്തിമ തീരുമാനം എടുക്കും.

പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമത്തില്‍ മാര്‍ഗരേഖ കൊണ്ടുവന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ഭേദഗതി ബില്‍ പാസാക്കിയത്. ഈ ബില്‍ തുല്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമ കേസുകളില്‍ പ്രാഥമിക അന്വേഷണമില്ലാതെ കേസെടുക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉടനടി അറസ്റ്റുചെയ്യുന്നതും വിലക്കി മാര്‍ച്ചിലാണ് സുപ്രീംകോടതി വിധി വന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവരെ അറസ്റ്റുചെയ്യാന്‍ ജില്ലാ പൊലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വേണമെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പട്ടികജാതി പട്ടികവര്‍ഗ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ടായിരുന്നു വിധി. ഏകപക്ഷീയമായി ഒരാളെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ കോടതിക്ക് ബാദ്ധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ കോടതി വിധി വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പട്ടികജാതി പട്ടികവര്‍ഗ നിയമം ദുര്‍ബലപ്പെടുത്തുന്ന നടപടി രാജ്യത്ത് ഗുരുതര പ്രത്യാഘാതം സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കിയാണ് ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണം വേണ്ട, അനുമതി തേടേണ്ട തുടങ്ങിയ ഭേദഗതികളാണ് പാസാക്കിയത്.

Next Story

RELATED STORIES

Share it