പരിശോധനയ്ക്കിടെ ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങി സ്‌പൈസ് ജെറ്റ് ജീവനക്കാരന്‍ മരിച്ചു
BY RSN10 July 2019 4:53 AM GMT
X
RSN10 July 2019 4:53 AM GMT
കൊല്‍ക്കത്ത: വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ സ്‌പൈസ് ജെറ്റ് ജീവനക്കാരനായ രോഹിത് വീരേന്ദ്ര പാണ്ഡെ(26) മരിച്ചു. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. സ്‌പൈസ്‌ജെറ്റില്‍ പരിശോധന നടത്തുന്നതിനിടെ ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങിയാണ് മരിച്ചത്. 'അസാധാരണമായ അപകടം' എന്നാണ് ഇതേകുറിച്ച് വിമാനത്താവളം അധികൃതര്‍ പ്രതികരിച്ചത്. കാരണം പതിവ് അറ്റകുറ്റപ്പണിക്കിടെയാണ് ഇങ്ങനയൊരു അപകടമെന്നാണ് അധികൃതര്‍ പറയുന്നത്. പരിശോധനകള്‍ക്കിടെ ഹൈഡ്രോളിക് പ്രഷര്‍ കാരണം വാതില്‍ അടഞ്ഞുപോയതാണ് അപകടകാരണം. അഗ്‌നിശമന സേനാ വിഭാഗത്തിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story