ബിജെപി മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍

ഡെറാഡൂണ്‍: മുതിര്‍ന്ന ബിജെപി നേതാവും ഉത്തരാഘണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ (ബിസി ഖണ്ഡൂരി) മകന്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തരാഘണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ കോണ്‍ഗ്രസ്് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ വച്ചാണ് മനീഷ് ഖണ്ഡൂരി പാര്‍ട്ടിയില്‍ ചേര്‍ന്നത്. മനീഷ്ിന്റെ വരവ് സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്്തിപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. പൗരി മണ്ഡലത്തിയില്‍ നിന്ന് മനീഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുമെന്ന് അഭ്യൂഹമുണ്ട്. മനീഷ്് മല്‍സരത്തിനിറങ്ങിയാല്‍ പിതാവ് ബിസി ഖണ്ഡൂരിയെയാണ്് എതിരിടേണ്ടി വരിക. പ്രതിരോധ ചുമതലയുള്ള പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ബിസി ഖണ്ഡൂരിയെ കഴിഞ്ഞ വര്‍ഷം തല്‍സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. അതേസമയം മനീഷ് ബിജെപി അംഗമായിരുന്നില്ലെന്ന് ബിജെപി ഉത്തരാഘണ്ഡ് സംസ്്ഥാന ഘടകം പ്രതികരിച്ചു.
RELATED STORIES
കസ്റ്റഡി കൊലപാതകം: ആള്ക്കൂട്ടം പോലിസ് സ്റ്റേഷന് കത്തിച്ചു (വീഡിയോ)
21 May 2022 6:52 PM GMTഇറാഖി 'വിപ്ലവ കവി' മുസഫര് അല് നവാബ് നിര്യാതനായി
21 May 2022 6:17 PM GMTകുരങ്ങുപനി: ലോകത്ത് 12 രാജ്യങ്ങളിലായി 80 പേര്ക്ക് രോഗബാധ
21 May 2022 5:27 PM GMTനിര്മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTഭോപാലിലെ ജമ മസ്ജിദില് അവകാശവാദമുന്നയിച്ച് ഹിന്ദുത്വര്
21 May 2022 5:02 PM GMTപ്ലസ്ടു വിദ്യാര്ഥിനി തൂങ്ങി മരിച്ച നിലയില്
21 May 2022 4:42 PM GMT