- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: അടിയന്തിര സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് എ കെ ആന്റണി
കൊവിഡ് പ്രതിരോധിക്കാന്‍ ആവശ്യമായ പ്രതിരോധ പ്രവത്തനങ്ങളില്‍ മിലിട്ടറി ഹെല്‍ത്ത് സര്‍വ്വീസിന്റെ സേവനങ്ങള്‍ പരാമവധി പ്രയോജനപ്പെടുത്തണമെന്നും ആന്റണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ തൊഴിലും നിര്‍ത്തിവച്ച് വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി എംപി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയില്‍ ഉണ്ടായ കുത്തനെയുള്ള ഇടിവുമൂലം ലക്ഷണക്കണിക്കന് കോടി രൂപയുടെ പ്രതീക്ഷിക്കാത്ത വരുമാനമാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഈ വരുമാനം കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് എ.കെ.ആന്റണി മുന്നോട്ട് വച്ചിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മാസ്‌ക്കുകള്‍, ഹാന്‍ഡ് സാനിട്ടൈസര്‍ എന്നിവ ഉള്‍പ്പെടെയുള്ള കിറ്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉത്പ്പാദിപ്പിക്കുന്നതിന് പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള വ്യവസായ ശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. കൊവിഡ് പ്രതിരോധിക്കാന്‍ ആവശ്യമായ പ്രതിരോധ പ്രവത്തനങ്ങളില്‍ മിലിട്ടറി ഹെല്‍ത്ത് സര്‍വ്വീസിന്റെ സേവനങ്ങള്‍ പരാമവധി പ്രയോജനപ്പെടുത്തണമെന്നും ആന്റണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ധാര്‍മ്മിക പിന്തുണയ്ക്ക് പുറമെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രോത്സാഹനമായി സാമ്പത്തിക സഹായം കൂടി നല്‍കണം. ഇതിനൊപ്പം ആശുപത്രികളില്‍ കോവിഡിനെ പ്രതിരോധിക്കുന്നതിന് പര്യാപ്തമായ തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യമായ ഫണ്ട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി നല്‍കണമെന്നും എ.കെ.ആന്റണി നിര്‍ദ്ദേശിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















