India

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദിത്യ താക്കറെ ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ജൂലൈയില്‍ ആദിത്യ താക്കറെ സംസ്ഥാനത്ത് 'ജന്‍ ആശിര്‍വാദ് യാത്ര' സംഘടിപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചായിരുന്നു യാത്ര. ഇതിന് പിന്നാലെയാണ് ആദിത്യയെ മുഖ്യമന്ത്രിയാക്കാനുള്ള ശിവസേനയുടെ നീക്കം.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദിത്യ താക്കറെ ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
X
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദിത്യ താക്കറയെ മല്‍സരിപ്പിക്കുമെന്ന് ഉദ്ധവ് താക്കറെ. മുംബൈയിലെ വോര്‍ളി മണ്ഡലത്തില്‍ മല്‍സരിപ്പിക്കാനാണ് തീരുമാനം. ആദിത്യയെ രംഗത്തിറക്കുന്നതിലൂടെ ബിജെപിക്ക് ശക്തമായ മുന്നറിയിപ്പാണ് ശിവസേന നല്‍കുന്നത്.

ഇതാദ്യമായാണ് താക്കറെ കുടുംബത്തില്‍ നിന്ന് ഒരാള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ബിജെപിയുമായി സഖ്യത്തിലുള്ള ശിവസേന മുഖ്യമന്ത്രി പദവി വീതം വെക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ബിജെപി വഴങ്ങിയിരുന്നില്ല. ശിവസേനയുടെ സുരക്ഷിതമായ മണ്ഡലമാണ് വോര്‍ളി. ഉദ്ധവ് താക്കറെയുടെ വിശ്വസ്താനായ സുനില്‍ ഷിന്‍ഡെയാണ് വോര്‍ളി മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ.

2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുനില്‍ ഷിന്‍ഡെക്കെതിരേ മല്‍സരിച്ചിരുന്ന സച്ചിന്‍ അഹിര്‍ അടുത്തിടെ ശിവസേനയില്‍ ചേര്‍ന്നിരുന്നു. ജൂലൈയില്‍ ആദിത്യ താക്കറെ സംസ്ഥാനത്ത് 'ജന്‍ ആശിര്‍വാദ് യാത്ര' സംഘടിപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചായിരുന്നു യാത്ര. ഇതിന് ശേഷമാണ് ആദിത്യയെ മുഖ്യമന്ത്രിയാക്കാനുള്ള ശിവസേനയുടെ നീക്കം.

Next Story

RELATED STORIES

Share it