മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സാം രാജപ്പ അന്തരിച്ചു
BY NSH16 Jan 2022 6:14 AM GMT

X
NSH16 Jan 2022 6:14 AM GMT
ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സാം രാജപ്പ (77) കാനഡയില്‍ മകന്റെ വസതിയില്‍ അന്തരിച്ചു. കൊല്‍ക്കൊത്തയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'ദ സ്റ്റേറ്റ്സ്മാനി'ല്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്ന സാം സീനിയര്‍ എഡിറ്ററായാണ് വിരമിച്ചത്. 'ഇന്ത്യാ ടുഡെ', 'ഡെക്കാന്‍ ക്രോണിക്കിള്‍' എന്നിവയിലും പ്രവര്‍ത്തിച്ചു.
മാതൃഭൂമി ചെന്നൈ എഡിഷന് തുടങ്ങിയപ്പോള്‍ കണ്‍സള്‍ട്ടന്റ് എഡിറ്ററായിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ഥി പി രാജന് പോലിസ് കസ്റ്റഡിയില്‍ മരിച്ച വാര്‍ത്ത ആദ്യമായി ദേശീയ തലത്തില്‍ റിപോര്‍ട്ട് ചെയ്തത് സാം രാജപ്പയായിരുന്നു. കന്യാകുമാരി മാര്‍ത്താണ്ഡമാണ് സ്വദേശം. പരേതയായ ഗ്രെയ്സ് ആണ് ഭാര്യ. മക്കള്‍: സഞ്ജയ് (കാനഡ), മനോജ് (ഫിജി).
Next Story
RELATED STORIES
കസ്റ്റഡി കൊലപാതകം: ആള്‍ക്കൂട്ടം പോലിസ് സ്റ്റേഷന് കത്തിച്ചു (വീഡിയോ)
21 May 2022 6:52 PM GMTനിര്‍മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ ...
21 May 2022 4:30 PM GMTഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില്‍ കുടുങ്ങി ഐഎസ്ഐക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMT