India

കാര്‍ഷിക നിയമം: രാജ്യവ്യാപക പ്രതിഷേധത്തിന് ആര്‍എസ്എസ് അനുബന്ധ സംഘടനയും

ആ​ഗസ്ത് 31-ന് ഉള്ളില്‍ ഇവരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്.

കാര്‍ഷിക നിയമം: രാജ്യവ്യാപക പ്രതിഷേധത്തിന് ആര്‍എസ്എസ് അനുബന്ധ സംഘടനയും
X

ബല്ലിയ: കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്താന്‍ ആര്‍എസ്എസ് അനുബന്ധ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. പുതിയ കാര്‍ഷിക നിയമങ്ങളും താങ്ങുവിലയും സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്രം നല്‍കിയ ഉറപ്പ് നടപ്പിലാക്കാത്തതിനാലാണ് സെപ്തംബര്‍ 8ന് ബികെഎസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആ​ഗസ്ത് 31-ന് ഉള്ളില്‍ ഇവരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്.

വിളകളുടെ ഉത്പാദനച്ചെലവിന് അനുസൃതമായി താങ്ങുവില തീരുമാനിക്കണമെന്നും പുതിയ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് ഒരു പുതിയ നിയമം രൂപവത്കരിക്കണമെന്നും ഭാരതീയ കിസാന്‍ സംഘ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സെപ്തംബര്‍ എട്ടിന് രാജ്യവ്യാപകമായി പ്രതീകാത്മക ധര്‍ണ സംഘടിപ്പിക്കാന്‍ ബികെഎസ് ഒരുങ്ങുന്നത്.

Next Story

RELATED STORIES

Share it