India

രാമക്ഷേത്രം ഉടന്‍ വേണമെന്ന് സന്യാസിമാര്‍; വീണ്ടും ഭരണത്തിലേറട്ടെയെന്ന് ആര്‍എസ്എസ് മേധാവി

ഉത്തര്‍പ്രദേശിലെ കുംഭില്‍ രണ്ടു ദിവസം നീണ്ട ധര്‍മസന്‍സദിലാണ്(സന്യാസി സമ്മേളനം) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ഉരുണ്ടു കളി.

രാമക്ഷേത്രം ഉടന്‍ വേണമെന്ന് സന്യാസിമാര്‍; വീണ്ടും ഭരണത്തിലേറട്ടെയെന്ന് ആര്‍എസ്എസ് മേധാവി
X

ലഖ്‌നോ: രാമക്ഷേത്രമെന്നത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ പൊടിതട്ടിയെടുക്കാവുന്ന ആയുധമാക്കി നിലനിര്‍ത്താന്‍ വീണ്ടും ആര്‍എസ്എസ്. ഉത്തര്‍പ്രദേശിലെ കുംഭില്‍ രണ്ടു ദിവസം നീണ്ട ധര്‍മസന്‍സദിലാണ്(സന്യാസി സമ്മേളനം) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ഉരുണ്ടു കളി.

അയോധ്യയില്‍ രാമക്ഷേത്രം എന്തായാലും നിര്‍മിക്കുമെന്ന് വ്യക്തമാക്കിയ മോഹന്‍ ഭാഗവത് എന്നാല്‍, അതിനുള്ള തിയ്യതി പ്രഖ്യാപിക്കാന്‍ തയ്യാറായില്ല. ക്ഷേത്ര നിര്‍മാണത്തിന് കൃത്യമായ തിയ്യതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സന്യാസിമാര്‍ ബഹളം വച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ എന്‍ഡിഎയെ വിജയിപ്പിക്കൂ എന്നും വീണ്ടും ബിജെപി ഭരണത്തിലേറിയാല്‍ ക്ഷേത്രം നിര്‍മിക്കാമെന്നുമായിരുന്നു മോഹന്‍ ഭാഗവതിന്റെ മറുപടി.

നമുക്ക് രാമക്ഷേത്രത്തിന് വേണ്ടിയുള്ള പ്രക്ഷോഭം ശക്തമാക്കാം. എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ. ധൃതിപിടിച്ച് എന്തെങ്കിലും ചെയ്താല്‍ പ്രതിപക്ഷം മുതലെടുക്കും. വീണ്ടും നമ്മള്‍ അധികാരത്തിലേറിയാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന കാര്യം ഞാന്‍ ഉറപ്പു തരുന്നു-മോഹന്‍ ഭാഗവത് പറഞ്ഞു. കഴിഞ്ഞ തവണയും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സംഘപരിവാരം രാമക്ഷേത്ര വിഷയം കൊഴുപ്പിച്ചിരുന്നു. ബിജെപി അധികാത്തിലേറിയാല്‍ ഉടന്‍ ക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു അന്നും ആര്‍എസ്എസ് നല്‍കിയ വാഗ്ദാനം.

Next Story

RELATED STORIES

Share it