ആയുധധാരികള്‍ ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട് 102 ചാക്ക് ഉള്ളി കവര്‍ന്നു
ബിഹാറിലെ കയ്മൂര്‍ ജില്ലയില്‍ ഡിസംബര്‍ ആദ്യവാരവും സമാനമായ സംഭവം നടന്നിരുന്നു. വാഹനത്തില്‍ കൊണ്ടുപോയ 64 ചാക്ക് വെളുത്തുള്ളിയാണ് അന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്.

പട്ന: ആയുധ ധാരികളായ ആറംഗ സംഘം ട്രക്ക് ഡ്രൈവറെ കെട്ടിയിട്ടശേഷം 102 ചാക്ക് ഉള്ളിയുമായി കടന്നു. ബിഹാറിലെ കയ്മൂര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബിഹാറില്‍ ഉള്ളിവില നേരത്തെതന്നെ കിലോയ്ക്ക് നൂറു രൂപയ്ക്ക് മുകളിലെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിന്ന് ബിഹാറിലെ ജഹാനാബാദിലേക്ക് ഉള്ളിയുമായി പോയ ട്രക്കാണ് ആയുധ ധാരികള്‍ കൊള്ളയടിച്ചത്.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ആയുധ ധാരികൾ ബന്ധിയാക്കിയ തന്നെ പുലര്‍ച്ചെ രണ്ടിനാണ് മോചിപ്പിച്ചതെന്ന് ട്രക്ക് ഡ്രൈവര്‍ ദേശ്രാജ് പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. യുപിയിലെ കൗഷംബി ജില്ലക്കാരനാണ് ട്രക്ക് ഡ്രൈവര്‍ ദേശ്രാജ്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയുധധാരികള്‍ തന്നെ കെട്ടിയിട്ട സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു പ്രദേശത്തുവച്ചാണ് മോചിപ്പിച്ചതെന്ന് ട്രക്ക് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് ട്രക്ക് പരിശോധിച്ചപ്പോഴാണ് ഉള്ളി കവര്‍ച്ച ചെയ്യപ്പെട്ടതായി ബോധ്യപ്പെട്ടത്.
ബിഹാറിലെ കയ്മൂര്‍ ജില്ലയില്‍ ഡിസംബര്‍ ആദ്യവാരവും സമാനമായ സംഭവം നടന്നിരുന്നു. വാഹനത്തില്‍ കൊണ്ടുപോയ 64 ചാക്ക് വെളുത്തുള്ളിയാണ് അന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും മോഷ്ടാക്കളെക്കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല.
RELATED STORIES
കുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMTഎക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക...
20 May 2022 3:22 PM GMTഭിന്നശേഷി സംവരണം: നിയമനത്തിന് ഭിന്നശേഷി കാർഡ് മതിയെന്ന് കമ്മിഷൻ
20 May 2022 3:03 PM GMTതദ്ദേശതിരഞ്ഞെടുപ്പ് വിജയം: സര്‍ക്കാരിന് ജനപിന്തുണ വര്‍ധിച്ചെന്ന്...
20 May 2022 1:20 PM GMTമുറിച്ചുണ്ട്, അണ്ണാക്ക് ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ ദേശിയ സമ്മേളനത്തിന്...
20 May 2022 1:00 PM GMTകേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ജൂണ്‍ നാലിന് ആരംഭിക്കും
20 May 2022 1:00 PM GMT