- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?

തെല്‍അവീവ്: ഇസ്രായേലിലെ തെല്‍അവീവില്‍ ഇറാന്റെ മിസൈല്‍ പതിക്കുന്നതിന്റെ ഒരു വീഡിയോ ഏറെ ശ്രദ്ധപിടിച്ചുപറ്റി. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഒരു തരംഗം പോവുന്നത് വ്യക്തമായി കാണാമെന്നതാണ് വീഡിയോ വൈറലാവാന്‍ കാരണമായത്. മിസൈല്‍ പതിക്കുമ്പോഴുണ്ടാവുന്ന സ്‌ഫോടനവും അതില്‍ നിന്ന് തെറിക്കുന്ന ചീളുകളുമാണ് അപകടമെന്ന് പലരും കരുതാമെങ്കിലും ബ്ലാസ്റ്റ് വേവുകള്‍ എന്നറിയപ്പെടുന്ന ഈ തരംഗങ്ങള്‍ ഗുരുതരമായ നാശങ്ങളും പരിക്കുകളും ഉണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
🚨The magnitude of the blast wave from one of the Iranian rockets that struck "Tel Aviv" tonight.
— 하난 (@hanototi_) June 13, 2025
오늘 밤 "텔아비브"에 떨어진 이란 로켓 중 하나의 폭발 충격파 규모.#Iran #israil pic.twitter.com/D7PD7Drpns
പലപ്പോഴും നേരിട്ട് കാണാന്‍ സാധിക്കില്ലെങ്കിലും ഈ ബ്ലാസ്റ്റ് വേവുകള്‍ മനുഷ്യശരീരത്തെ മാരകമായി ബാധിക്കും. മിസൈലോ റോക്കറ്റോ ബോംബോ പൊട്ടുമ്പോള്‍ ചെറിയ സമയത്തിനുള്ളില്‍ വലിയ അളവ് ഊര്‍ജം പുറത്തുവരും. ഈ ഊര്‍ജ്ജ തള്ളല്‍ ചുറ്റവട്ടത്തെ വായുവിനെ തള്ളും. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ തരംഗമാണ് ബ്ലാസ്റ്റ് വേവ് എന്നറിയപ്പെടുന്നത്. ചില സമയങ്ങളില്‍ ഇത് മണിക്കൂറില്‍ 2000ത്തില്‍ അധികം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. പോവുന്ന വഴിയിലുള്ള മനുഷ്യര്‍, കെട്ടിടങ്ങള്‍, മരങ്ങള്‍ തുടങ്ങി എന്തിനെയും ബാധിക്കും. മനുഷ്യരുടെ ശരീരത്തിലെ ദ്വാരങ്ങളിലേക്ക് വായു കടന്നുകയറാന്‍ ഇത് കാരണമാവും. ഇത് അപ്പോള്‍ തന്നെ ആന്തരിക അവയവങ്ങളെ ബാധിക്കും. കര്‍ണ്ണപുടം പൊട്ടല്‍ ആണ് സാധാരണയായി സംഭവിക്കുക. അടുത്താണ് സ്‌ഫോടനം നടക്കുന്നതെങ്കില്‍ ശ്വാസകോശം കീറാനും മറ്റും കാരണമാവും. പുറമെ കാണുമ്പോള്‍ പരിക്കുകള്‍ ഇല്ലെങ്കിലും ഉള്ളില്‍ മാരകമായി ബാധിച്ചിരിക്കും.
സ്‌ഫോടനത്തില്‍ നാലുതരത്തില്‍ പരിക്കേല്‍ക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബ്ലാസ്റ്റ് വേവ് പരിക്കാണ് ആദ്യത്തേത്. സ്‌ഫോടനത്തെ തുടര്‍ന്ന് തെറിക്കുന്ന വസ്തുക്കള്‍ തട്ടിയുള്ള പരിക്കാണ് രണ്ടാം വിഭാഗം. സ്‌ഫോടനത്തെ തുടര്‍ന്ന് മനുഷ്യര്‍ തെറിച്ച് പോയി എവിടെയെങ്കിലും തട്ടുമ്പോഴുള്ള പരിക്കുകളാണ് മൂന്നാം വിഭാഗം. പൊള്ളല്‍, പുക അകത്ത് ചെല്ലല്‍, മാനസിക ആഘാതം തുടങ്ങിയവയാണ് നാലാം വിഭാഗം.
RELATED STORIES
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഭാഗിക ഫോര്മുലകളിലേക്ക് മടങ്ങില്ല: അബൂ ഉബൈദ
18 July 2025 5:13 PM GMTഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ക്ക് വിസ നല്‍കാതെ ഇസ്രായേല്‍; ബന്ധം...
18 July 2025 4:46 PM GMTവ്യാജ സിം കാര്‍ഡ് കേസില്‍ രൂപേഷിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച്...
18 July 2025 4:18 PM GMTകോവിഡ് ബാധയും വാക്സിനും ചിലരില്‍ നാഡീ പ്രശ്നങ്ങളുണ്ടാക്കാം:...
18 July 2025 4:02 PM GMTമൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
18 July 2025 3:07 PM GMTധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന്...
18 July 2025 2:58 PM GMT