- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷകരെ പിന്തുണച്ച് തെരുവിലിറങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ആര്‍ജെഡി
മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരായ സ്വമേധയായുള്ള നടപടിയാണ് കര്‍ഷകരുടെ പ്രക്ഷോഭമെന്ന് ആര്‍ജെഡി

പട്‌ന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരായി പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കാന്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) തീരുമാനിച്ചു. നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആര്‍ജെഡി നേതൃത്വം കര്‍ഷകരെ സഹായിക്കാന്‍ തെരുവിലിറങ്ങണമെന്നും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരായ സ്വമേധയായുള്ള നടപടിയാണ് കര്‍ഷകരുടെ പ്രക്ഷോഭമെന്ന് ആര്‍ജെഡി ബിഹാര്‍ പ്രസിഡന്റ് ജഗന്നാഥ് സിങ് പറഞ്ഞു. രാജ്യത്തെ കര്‍ഷകരെ സഹായിക്കാന്‍ തെരുവിലിറങ്ങണമെന്ന് ആര്‍ജെഡി അംഗങ്ങളോടും അനുഭാവികളോടും അഭ്യര്‍ത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ക്കെതിരെ അവര്‍ പ്രതിഷേധിക്കുമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം സെപ്തംബറില്‍ പാസാക്കിയ പുതിയ ബില്ലുകള്‍ക്ക് എതിരാണ് തങ്ങളുടെ പാര്‍ട്ടിയെന്നും ജഗന്നാഥ് സിങ് പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം, കര്‍ഷകര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി കേന്ദ്രം സ്വാമിനാഥന്‍ റിപോര്‍ട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരെ കോര്‍പറേറ്റുകളുടെ അടിമകളാക്കുമെന്നും ഇത് രാജ്യത്തെ കാര്‍ഷിക ഘടനയെ നശിപ്പിക്കുമെന്നും സിങ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ദയനീയമായ അവസ്ഥയ്ക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും സിങ് ആരോപിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















