റിഹാബ് ഇന്ത്യ ഫൗണ്ടേഷന് മികച്ച സാമൂഹികസംരംഭക പുരസ്‌കാരം

300 ഓളം സാമൂഹികസംരംഭങ്ങളെ വിലയിരുത്തിയ ശേഷമാണ് റിഹാബിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന് മികച്ച സാമൂഹികസംരംഭക പുരസ്‌കാരം

ഹൈദരാബാദ്: ഇന്ത്യയിലെ മികച്ച സാമൂഹിക സംരംഭകര്‍ക്കായി സാം പിത്രോഡ ചെയര്‍മാനായ ആക്ഷന്‍ ഫോര്‍ ഇന്ത്യ (എഎഫ്‌ഐ) ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ അര്‍ഹരായി. ഇന്നലെ ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്തത്.


വ്യവസായ നേതാക്കള്‍, ചിന്തകന്‍മാര്‍, അക്കാദമിക് മേഖലയിലെ പ്രമുഖര്‍, സാമൂഹികമാറ്റങ്ങളുണ്ടാക്കിയ നിക്ഷേപകര്‍, നിക്ഷേപകരംഗത്തെ വിദഗ്ധര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 300 ഓളം സാമൂഹികസംരംഭങ്ങളെ വിലയിരുത്തിയ ശേഷമാണ് റിഹാബിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

RELATED STORIES

Share it
Top