India

വിവാദ പ്രസ്താവനയുമായി രംഗനാഥന്‍; 'ഇസ്രായേല്‍ ഫലസ്തീനില്‍ ചെയ്തത് കശ്മീരില്‍ ചെയ്യണമെന്ന്'

വിവാദ പ്രസ്താവനയുമായി രംഗനാഥന്‍; ഇസ്രായേല്‍ ഫലസ്തീനില്‍ ചെയ്തത് കശ്മീരില്‍ ചെയ്യണമെന്ന്
X

ന്യൂഡല്‍ഹി: ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്ക് സമാനമായ ആക്രമണം കശ്മീരിലും നടത്തണമെന്ന ആവശ്യവുമായി രാഷ്ട്രീയ നിരീക്ഷകനും പ്രൊഫസറുമായ ആനന്ദ് രംഗനാഥന്‍. പിന്നാലെ നിങ്ങള്‍ക്ക് ഭ്രാന്താണെന്നും അതിനുള്ള ചികില്‍ത്സ തേടൂ എന്ന് വിമര്‍ശിച്ച് കൊണ്ട് കാശ്മീരി പണ്ഡിറ്റ് യുവാവിന്റെ മറുപടി കുറിപ്പ്.

കഴിഞ്ഞ ദിവസം അനി പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് രംഗനാഥന്‍ ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിയതിന് സമാനമായ വംശഹത്യ കാശ്മീരില്‍ നടത്തണമെന്ന ആവശ്യവുമായെത്തിയത്.' ഭീകരതക്കെതിരെയും അതിര്‍ത്തി സുരക്ഷക്ക് വേണ്ടിയും പോരാടുന്നത് വഴി ഇസ്രായേല്‍ മറ്റൊരു വംശഹത്യ തടയുകയാണ് ചെയ്യുന്നത്. ഞാന്‍ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു. ഞാന്‍ കാശ്മീരി ഹിന്ദുക്കള്‍ക്കൊപ്പം നില്‍ക്കുന്നു,' രംഗനാഥന്റെ എക്‌സ് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

അനി പോഡ്കാസ്റ്റില്‍ സംസാരിച്ചതിന് പിന്നാലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഈ പോസ്റ്റ്. പോഡ്കാസ്റ്റില്‍ ഇസ്രായേലിനെയും വംശഹത്യയേയും അനുകൂലിച്ച് സംസാരിക്കുന്ന വീഡിയോയ്ക്കൊപ്പമായിരുന്നു കുറിപ്പും പങ്കുവെച്ചത്.വംശഹത്യയെ പിന്തുണച്ചുള്ള വീഡിയോ പ്രചരിച്ചതോടെ മറുപടിയുമായി കാശ്മീരി പണ്ഡിറ്റുകള്‍ തന്നെ അദ്ദേഹത്തിനെതിരെ മുന്നോട്ടെത്തിയിരിക്കുകയാണ്.

താനൊരു കാശ്മീരി പണ്ഡിറ്റ് ആണെന്നും ഇസ്രായേല്‍ നയം കാശ്മീരില്‍ വേണമെന്ന് പറയുന്ന നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോയെന്നും ചികില്‍സ തേടു എന്നും പറഞ്ഞുകൊണ്ടായിരുന്നു മറുപടി വന്നത്. തങ്ങള്‍ അനുഭവിച്ചത് എന്താണെന്ന് വ്യക്തമായറിയാമെന്നും അതൊരിക്കലും മറ്റൊരു വിഭാഗത്തിനും ഉണ്ടാകരുതെന്നാണ് ഓരോ കാശ്മീരി പണ്ഡിറ്റുകളും ആഗ്രഹിക്കുന്നതെന്നും കാശ്മീരി യുവാവ് അദ്ദേഹത്തിന് മറുപടിയായി പറഞ്ഞു.

'ഇസ്രായേലിന്റെ രീതി അവലംബിക്കണമെന്നോ? ഗസയില്‍നിന്ന് വരുന്ന ചിത്രങ്ങള്‍ കാണുന്നില്ലേ നിങ്ങള്‍? പണ്ഡിറ്റുകള്‍ എന്ന നിലക്ക് ഞങ്ങള്‍ക്ക് അനീതി അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്ന് വെച്ച് മറ്റൊരാളുടെ ചോര ചിന്തിക്കൊണ്ടല്ല അതിനുള്ള പരിഹാരം തേടേണ്ടത്. ഇത്തരം പ്രാകൃതത്വത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. നിങ്ങള്‍ക്ക് മാനസികചികിത്സയാണ് ആവശ്യം,' എക്സില്‍ കാശ്മീരി പണ്ഡിറ്റ് യുവാവ് കുറിച്ചതിങ്ങനെയാണ്.

ഇന്ത്യയൊട്ടാകെ വിഷയം ഏറ്റെടുക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനങ്ങള്‍ രംഗനാഥനെതിരെ ഉയരുകയും ചെയ്യുന്നുണ്ട്. നിരവധി കശ്മീരികളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പോഡ്കാസ്റ്റില്‍ ഇരുന്ന് വംശഹത്യ പറയുന്ന ആനന്ദ് രംഗനാഥനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസ് എടുക്കണമെന്നും ഇയാള്‍ ദേശീയ വിരുദ്ധതയാണ് പറയുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.





Next Story

RELATED STORIES

Share it