ആല്‍വാര്‍ കൂട്ടബലാല്‍സംഗം: രാഹുല്‍ ഇരയെ സന്ദര്‍ശിച്ചു

ആല്‍വാര്‍ കൂട്ടബലാല്‍സംഗം: രാഹുല്‍ ഇരയെ സന്ദര്‍ശിച്ചു

ജയ്പൂര്‍: ആറംഗസംഘം തട്ടിക്കൊണ്ടുപോയി ഭര്‍ത്താവിനു മുന്നിലിട്ടു കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ ആല്‍വാറിലെ ദലിത് യുവതിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സച്ചിന്‍ പൈലറ്റ്, അവിനാശ് പാണ്ഡേ എന്നിവരും രാഹുലിനെ അനുഗമിച്ചു. യുവതിക്കു നീതി ഉറപ്പാക്കുമെന്നു രാഹുല്‍ പറഞ്ഞു.

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അക്രമികള്‍ യുവതിയെ തട്ടിക്കൊണ്ടു പോയത്. ഭര്‍ത്താവിന്റെ മുന്‍പില്‍വച്ചു പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പോലിസില്‍ പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ പരാതി സ്വീകരിക്കാന്‍ പോലിസ് തയ്യാറായില്ലെന്നു ഇര ആരോപിച്ചിരുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്നു സംസ്ഥാനത്തു വിവിധ പ്രദേശങ്ങളില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു.

RELATED STORIES

Share it
Top