തോല്‍വി സമ്മതിച്ച് രാഹുല്‍; സ്മൃതി ഇറാനിക്ക് അഭിനന്ദനം
അമേത്തി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചപ്പോള്‍ അമേത്തിയില്‍ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. നാലു ലക്ഷത്തിലധികം ഭൂരിപക്ഷമാണ് രാഹുലിനു വയനാട്ടില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ 40,000 വോട്ടുകള്‍ക്ക് അമേത്തിയില്‍ നിന്ന് പരാജയപ്പെടുകയായിരുന്നു.
2004ലിലും 2009ലിലും 2014ലിലും വലിയ ഭൂരിപക്ഷത്തോടെയാണ് അമേത്തിയില്‍ രാഹുല്‍ ജയിച്ചത്. അതേസമയം തനിക്കെതിരേ എത്ര മോശമായ വാക്കുകള്‍ വന്നാലും സ്‌നേഹത്തിന്റെ ഭാഷ താന്‍ അവസാനിപ്പിക്കില്ലെന്നു രാഹുല്‍ പറഞ്ഞു. വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നതിനു മുമ്പ് തന്നെ വാര്‍ത്താസമ്മേളനം നടത്തിയ രാഹുല്‍ ഗാന്ധി തോല്‍വി അംഗീകരിക്കുകയും സ്മൃതി ഇറാനിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. തന്റെ തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ദിവസമല്ല ഇന്നെന്നും ജനങ്ങള്‍ നരേന്ദ്ര മോദിയെ തങ്ങളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ദിവസമാണ് ഇന്നെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
RELATED STORIES
ആന്ധ്രയില്‍ ജില്ലയുടെ പേര് മാറ്റിയതിനെതിരായ പ്രതിഷേധം അക്രമാസക്തമായി;...
24 May 2022 6:23 PM GMTചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTറഷ്യ- യുക്രെയ്ന് യുദ്ധത്തിനിടെ പുടിന് നേരേ വധശ്രമമുണ്ടായി,...
24 May 2022 2:20 PM GMTസിറിയയില്‍ പുതിയ സൈനിക നടപടി 'ഉടന്‍': ഉര്ദുഗാന്
24 May 2022 2:10 PM GMTതുര്‍ക്കി വിദേശകാര്യമന്ത്രി ഫലസ്തീനില്‍
24 May 2022 1:33 PM GMTഗ്യാന്‍വാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയെന്ന വാദം കള്ളമെന്ന്...
24 May 2022 1:24 PM GMT