India

ഫ്ര‍ഞ്ച് പ്രസി‍ഡന്റിനെതിരേ പോസ്റ്റർ കാംപയിൻ, ​ഗുജറാത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു; മൂന്ന് പേർ കസ്റ്റഡിയിൽ

“ഞങ്ങൾ ഫ്രാൻസിനെ ബഹിഷ്കരിക്കുന്നു, ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദി ഫ്രഞ്ച് പ്രസിഡന്റാണ്” എന്ന അടിക്കുറിപ്പോടെ മാക്രോണിന്റെ ചിത്ര സഹിതമാണ് പോസ്റ്റർ

ഫ്ര‍ഞ്ച് പ്രസി‍ഡന്റിനെതിരേ പോസ്റ്റർ കാംപയിൻ, ​ഗുജറാത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു; മൂന്ന് പേർ കസ്റ്റഡിയിൽ
X

ആനന്ദ്: ഫ്ര‍ഞ്ച് പ്രസി‍ഡന്റിനെതിരേ പോസ്റ്റർ കാംപയിൻ ​ഗുജറാത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ഫ്രാൻസിനെ ബഹിഷ്കരിക്കുകയെന്ന പോസ്റ്റർ കാംപയിനെതിരേയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. മൂന്ന് പേർ കരുതൽ തടങ്കലിലാണ്. ആനന്ദ് ജില്ലയിലെ സോജിത്രയിലാണ് സംഭവം.

അഹമ്മദാബാദിലെ ജുഹാപുര പ്രദേശത്തെ കവലകളിലെ പ്രധാന റോഡിൽ ഒട്ടിച്ച മാക്രോണിന്റെ ഫോട്ടോകൾ പോലിസ് നീക്കം ചെയ്തു. സിആർ‌പി‌സി സെക്ഷൻ 151 പ്രകാരമാണ് മൂന്ന് പേരെ കരുതൽ തടങ്കലിൽ എടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇവർ ഫോട്ടോകൾ റോഡിൽ ഒട്ടിച്ചതായി ഞങ്ങൾ കണ്ടെത്തി. ഇവരെ നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് വെജൽപൂർ പോലിസ് അറിയിച്ചു.

ആനന്ദിലെ സോജിത്ര പോലിസ് സ്റ്റേഷനിൽ അഞ്ച് പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 269, 270 ക്രിമിനൽ ഗൂഡാലോചന 120 ബി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. "ഞങ്ങൾ ഫ്രാൻസിനെ ബഹിഷ്കരിക്കുന്നു, ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദി ഫ്രഞ്ച് പ്രസിഡന്റാണ്" എന്ന അടിക്കുറിപ്പോടെ മാക്രോണിന്റെ ചിത്ര സഹിതമുള്ള പോസ്റ്ററുകൾ പഴയ ബസ് സ്റ്റാൻഡിലും പച്ചക്കറി മാർക്കറ്റിലും സോജിത്രയിലെ റോഡുകളിലും ചുവരുകളിലും കടകളിലും പതിച്ചിരുന്നു. ഫൈസൽ ഇദ്രിസ്ഭായ്, സെയിൽഷ് ബോഹ്‌റ, അമീർ ടൈഗർ, ജുനൈദ് ബോഹ്‌റ, ടാറ്റു ബോഹ്‌റ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it