പ്രിയങ്കാഗാന്ധിയുടെ റാലിക്കിടെ മോഷണത്തിനിരയായത് 50ലധികം പേര്‍

പ്രിയങ്കാഗാന്ധിയുടെ റാലിക്കിടെ മോഷണത്തിനിരയായത് 50ലധികം പേര്‍

ലഖ്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ലഖ്‌നോവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നടത്തിയ റാലിക്കിടെ മോഷണം പോയത് 50ലധികം പേരുടെ മൊബൈലുകളും പേഴ്‌സുകളും. തിങ്കളാഴ്ച, രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്ത്വത്തില്‍ ലഖ്‌നോ വിമാനത്താവളത്തിനടുത്ത് നിന്ന് ആരംഭിച്ച് പാര്‍ട്ടി ആസ്ഥാനം വരെയായിരുന്നു പ്രിയങ്കയുടെ റാലി. ഇതിനിടെയാണു റാലിയില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കള്‍, അസിസ്റ്റന്റ് സിറ്റി മജിസ്‌ട്രേറ്റ്, കോണ്‍ഗ്രസ് വക്താവ് തുടങ്ങി നിരവധി പേര്‍ മോഷണത്തിനിരയായത്. ഇവരെല്ലാം പോലിസില്‍ പരാതി നല്‍കി. റാലിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൊബൈല്‍ മോഷ്ടിക്കുന്നതിനിടെ ഒരാളെ പിടികൂടിയിരുന്നു.

RELATED STORIES

Share it
Top