India

പൗരത്വ ബില്ലിന്റെ പേരില്‍ തര്‍ക്കം; ത്രിപുര കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാജിവച്ചു

ദേശീയ പൗരത്വ രജിസ്റ്ററിനെ അനുകൂലിച്ച ബര്‍മനെ എഐസിസി ജനറല്‍ സെക്രട്ടറിയായ ല്യൂസിന്‍ഹോ ഫലേര്യോയി കഴിഞ്ഞ ദിവസം വിമര്‍ശിച്ചതിന് പിന്നാലെയാണ് രാജി. ബര്‍മന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന .

പൗരത്വ ബില്ലിന്റെ പേരില്‍ തര്‍ക്കം; ത്രിപുര കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാജിവച്ചു
X

ഭുവനേശ്വര്‍ : ത്രിപുര പ്രദേശ് കോണ്‍ഗ്രസ് (പിസിസി) അധിക്ഷന്‍ പ്രദ്യുത് ദേബ് ബര്‍മന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിരാജിവച്ചു. ദേശീയ പൗരത്വ രജിസ്റ്ററിനെ അനുകൂലിച്ച ബര്‍മനെ എഐസിസി ജനറല്‍ സെക്രട്ടറിയായ ല്യൂസിന്‍ഹോ ഫലേര്യോയി കഴിഞ്ഞ ദിവസം വിമര്‍ശിച്ചതിന് പിന്നാലെയാണ് രാജി. ബര്‍മന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന .

ത്രിപുരയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ വേണമെന്ന് ആവശ്യപ്പെട്ട് നേരത്തേ സുപ്രിംകോടതിയില്‍ റിട്ട് പെറ്റീഷന്‍ പ്രദ്യുത് നല്‍കിയിരുന്നു. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഈ വിഷയം മുങ്ങിപ്പോയിരുന്നു. പിന്നീട് അസം പൗരത്വ രജിസ്റ്റര്‍ ചര്‍ച്ചയായപ്പോഴാണ് വിഷയം വീണ്ടും ഉയര്‍ന്നുവന്നത്. റിട്ട് ഹര്‍ജിയില്‍ നിന്നും പിന്മാറാന്‍ എഐസിസി നേരത്തെ പ്രദ്യുതിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹര്‍ജിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രദ്യുതിനോട് കോണ്‍ഗ്രസ് നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു.


Next Story

RELATED STORIES

Share it