India

മോദിയെ പിന്‍പറ്റുന്നത് ഒരു ലക്ഷം വ്യാജന്‍മാര്‍; അക്കൗണ്ടുകള്‍ മരവിപ്പിച്ച് ട്വിറ്റര്‍

ട്വിറ്റര്‍ ശുദ്ധീകരണ പ്രക്രിയയില്‍ ബിജെപി ദേശീയ അധ്യക്ഷനും വലിയ നഷ്ടമുണ്ടായി. 16,500 ഫോളോവേഴ്‌സിനേയാണ് അമിത്ഷാക്ക് നഷ്ടമായത്. കെജ്‌രിവാളിന് 40,000 ഫോളോവേഴ്‌സിനേയും രാഹുല്‍ ഗാന്ധിക്ക് 9000 ഫോളോവേഴ്‌സിനേയും നഷ്ടമായി.

മോദിയെ പിന്‍പറ്റുന്നത് ഒരു ലക്ഷം വ്യാജന്‍മാര്‍;    അക്കൗണ്ടുകള്‍ മരവിപ്പിച്ച് ട്വിറ്റര്‍
X

ന്യൂഡല്‍ഹി: ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുടരുന്നവരില്‍ ഒരുലക്ഷത്തിലധികം വ്യാജ അക്കൗണ്ടുകളാണെന്ന് കണ്ടെത്തി. വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായി ട്വിറ്റര്‍ നവംബര്‍ മാസത്തില്‍ നടത്തിയ ശുദ്ധീകരണ പ്രക്രിയയിലാണ് വ്യാജന്‍മാരെ കണ്ടെത്തിയത്.

ഒരു ലക്ഷത്തോളം ഫോളോവേഴ്‌സിനെയാണ് ട്വിറ്ററിന്റെ നീക്കത്തിലൂടെ മോദിക്ക് നഷ്ടമായിരിക്കുന്നത്.

കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലായി നടത്തിയ വെരിഫിക്കേഷന്‍ പ്രക്രിയയിലൂടെ ഏഴ് കോടി അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കിയിരുന്നു. ഇവയെ കൂടാതെ കോടികണക്കിന് ബോട്ട് അക്കൗണ്ടുകളും (സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകള്‍ നിയന്ത്രിക്കുന്ന ഓട്ടമേറ്റഡ് അക്കൗഡുകള്‍) ട്വിറ്റര്‍ കണ്ടെത്തിയിരുന്നു.

മോദിയുടെ 4.3 കോടി ഫോളോവര്‍ന്മാരില്‍ 23 ശതമാനവും വ്യാജന്മാരാണെന്ന് ട്വിറ്റര്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ഇത്തരം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ നടത്തിയ സമാനമായ നടപടിയില്‍ മോദിക്ക് 3 ലക്ഷം വ്യാജ ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടിരുന്നു.

ട്വിറ്റര്‍ ശുദ്ധീകരണ പ്രക്രിയയില്‍ ബിജെപി ദേശീയ അധ്യക്ഷനും വലിയ നഷ്ടമുണ്ടായി. 16,500 ഫോളോവേഴ്‌സിനേയാണ് അമിത്ഷാക്ക് നഷ്ടമായത്. കെജ്‌രിവാളിന് 40,000 ഫോളോവേഴ്‌സിനേയും രാഹുല്‍ ഗാന്ധിക്ക് 9000 ഫോളോവേഴ്‌സിനേയും നഷ്ടമായി.

അതേസമയം, ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ച പ്രിയങ്ക ഗാന്ധിക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഒരു ദിവസം കൊണ്ട് തന്നെ 1,36,000 ഫോളോവേഴ്‌സിനെയാണ് ലഭിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it