- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏക്‌നാഥ് ഖഡ്‌സേയ്ക്കു പിന്നാലെ മുൻമന്ത്രി പങ്കജ മുണ്ടെയും ബിജെപി വിടുന്നു?
ബിജെപിയിലെ പ്രമുഖ പിന്നാക്ക സമുദായ നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ കുറച്ചുകാലമായി പാർട്ടിയുമായി അകന്നുനിൽക്കുകയാണ്.

മുംബൈ: ഏക്‌നാഥ് ഖഡ്‌സേയ്ക്കു പിന്നാലെ മുൻമന്ത്രി പങ്കജ മുണ്ടെയും ബിജെപി വിടാനൊരുങ്ങുകയാണെന്ന് അഭ്യൂഹം. എൻസിപി നേതാവ് ശരദ് പവാറുമായി വേദിപങ്കിട്ടതും പവാറിനെ പുകഴ്ത്തി ട്വിറ്റർ സന്ദേശം പുറപ്പെടുവിച്ചതും അതിന്റെ സൂചനയാണെന്നാണ് റിപോർട്ട്.
ബിജെപിയിലെ പ്രമുഖ പിന്നാക്ക സമുദായ നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ കുറച്ചുകാലമായി പാർട്ടിയുമായി അകന്നുനിൽക്കുകയാണ്. ഖഡ്‌സേയെപ്പോലെ ബിജെപിയിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ എതിർചേരിയിലായിരുന്നു പങ്കജയും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റതും നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ലഭിക്കാഞ്ഞതും അവരുടെ അതൃപ്തി വർധിപ്പിച്ചു. സംസ്ഥാന ബിജെപിയിലെ കോർ കമ്മിറ്റിയിൽനിന്ന് അവർ വിട്ടുനിൽക്കുകയുമാണ്.
ഇതിനിടയിലാണ് പുനെയിൽ ശരദ് പവാറുമായി അവർ വേദി പങ്കിട്ടത്. കരിമ്പു കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനുള്ള ചടങ്ങിലായിരുന്നു അത്. അതിനുശേഷമാണ് പവാറിനെ പ്രശംസിച്ച് ട്വിറ്ററിൽ കുറിപ്പിട്ടത്. പകർച്ചവ്യാധിയുടെ കാലത്തും യോഗങ്ങളും ചർച്ചകളും യാത്രകളുമായി നടക്കുന്ന പവാറിന്റെ ഊർജം അപാരമാണ് എന്നായിരുന്നു കുറിപ്പ്.
രാഷ്ട്രീയമായി വേറൊരു പക്ഷത്താണെങ്കിലും കഠിനാധ്വാനം ചെയ്യുന്നവരെ ആദരിക്കാതിരിക്കാനാവില്ലെന്നും അച്ഛൻ പഠിപ്പിച്ചത് അതാണെന്നും അവർ കൂട്ടിച്ചേർക്കുകയും ചെയ്തു. ഞായറാഴ്ച ബീഡിൽ ദസറാ റാലിയിൽ പാർട്ടിയിലെ എതിരാളികൾക്കെതിരേ പങ്കജ മുണ്ടെ തുറന്നടിച്ചിരുന്നു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട് എന്നാണവർ പറഞ്ഞത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















