India

ഹിമാചലിലെ വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് തിരിച്ചടി; അയോഗ്യതയ്ക്ക് സ്റ്റേ ഇല്ല

ഹിമാചലിലെ വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് തിരിച്ചടി; അയോഗ്യതയ്ക്ക് സ്റ്റേ ഇല്ല
X

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കു തിരിച്ചടി. എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. വോട്ട് ചെയ്യാനും സഭാനടപടികളില്‍ പങ്കെടുക്കാനുമുള്ള അനുമതിയും കോടതി നിഷേധിച്ചു. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ അംഗങ്ങളായ സുപ്രിംകോടതി ബെഞ്ചാണ് വിമത എം.എല്‍.എമാരുടെ ഹരജിയില്‍ വാദം കേട്ടത്. എം.എല്‍.എമാരുടെ ആവശ്യം നിരസിച്ച കോടതി പക്ഷെ ഹിമാചല്‍ സര്‍ക്കാരിന് നോട്ടിസ് അയച്ചിട്ടുണ്ട്. നാലാഴ്ചക്കകം മറുപടി നല്‍കാനാണു നിര്‍ദേശം. മേയ് ആറിനുശേഷം ഹരജി വീണ്ടും പരിഗണിക്കും.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്തതിനും ബജറ്റ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതിനുമാണ് ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരെ അയോഗ്യരാക്കിയത്. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ അഭിഷേക് മനു സിങ്വി ഉറച്ച രാജ്യസഭാ സീറ്റില്‍ പരാജയപ്പെട്ടതോടെയാണ് പാര്‍ട്ടിയിലെ അഭ്യന്തര പ്രശ്നങ്ങള്‍ പുറത്തുവന്നത്. ഇതിനു പിന്നാലെ കൂറുമാറി വോട്ട് ചെയ്ത എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കുകയായിരുന്നു.






Next Story

RELATED STORIES

Share it