ഉത്തര്‍പ്രദേശില്‍ ബിജെപി തിരിച്ചടി നേരിടുമെന്നു ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായിരുന്ന ഓംപ്രകാശ് രാജ്ഭര്‍
BY JSR19 May 2019 12:43 PM GMT
X
JSR19 May 2019 12:43 PM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപിക്കു കനത്ത തിരിച്ചടി നേരിടുമെന്നും ബിഎസ്പി- എസ്പി സഖ്യം വന്‍ വിജയം സ്വന്തമാക്കുമെന്നും ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായിരുന്ന ഓംപ്രകാശ് രാജ്ഭര്‍. യുപിയിലെ കിഴക്കന്‍ മേഖലയില്‍ വന്‍ രാഷ്ട്രീയസ്വാധീനമുള്ള നേതാവാണ് രാജ്ഭര്‍. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവായ രാജ്ഭര്‍ ഈയടുത്താണ് ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്.
യുപിയില്‍ എസ്പി- ബിഎസ്പി സഖ്യം 60 വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് പരമാവധി മൂന്നു സീറ്റേ നേടൂ. ബിജെപിക്കു 15 സീറ്റുകളില്‍ മാത്രമേ വിജയിക്കാനാവൂ. തങ്ങളുമായി സഖ്യമില്ലാത്തതും ബിജെപിക്കു വന്‍ തിരിച്ചടിയാവും. ഗോരഖ്പൂര്‍, ഗാസിയാപൂര്‍, ബാലിയ തുടങ്ങിയ 30ഓളം മണ്ഡലങ്ങളിലായിരിക്കും ബിജെപി തിരിച്ചടി നേരിടുകയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം രാജ്ഭര്‍ പറഞ്ഞു
Next Story