- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒഡീഷയിൽ സ്വകാര്യ ലാബുകളിൽ ആർടി-പിസിആർ ടെസ്റ്റിന് ചെലവ് 400 രൂപ; ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ സ്വകാര്യ ലബോറട്ടറികൾ നടത്തുന്ന ആർടി-പിസിആർ ടെസ്റ്റിന് പരമാവധി 400 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളുവെന്ന് സർക്കാർ അറിയിച്ചു.

ഭുവനേശ്വർ: ഒഡീഷയിൽ സ്വകാര്യ ലാബുകളിൽ ആർടി-പിസിആർ ടെസ്റ്റിന് ചെലവ് 400 രൂപ മാത്രം. സ്വകാര്യ ലബോറട്ടറികളുടെ ആർടി-പിസിആർ ടെസ്റ്റുകളുടെ വില സംസ്ഥാന സർക്കാർ 1200 ൽ നിന്ന് 400 രൂപയായി കുറച്ചു. രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
നേരത്തെ, സ്വകാര്യ ലാബുകളും ആശുപത്രികളും നടത്തിയ ആർടി-പിസിആർ പരിശോധനയുടെ വില ജൂലൈ 3, ആഗസ്ത് 25 തീയതികളിൽ രണ്ടുതവണ വെട്ടിക്കുറച്ചിരുന്നു. ചെലവ് 4500 രൂപയിൽ നിന്ന് 2200 രൂപയായും പിന്നീട് 1200 രൂപയായും കുറച്ചിരുന്നു.
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ സ്വകാര്യ ലബോറട്ടറികൾ നടത്തുന്ന ആർടി-പിസിആർ ടെസ്റ്റിന് പരമാവധി 400 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളുവെന്ന് സർക്കാർ അറിയിച്ചു. ഇത് ജിഎസ്ടിയും മറ്റ് ചാർജുകളും ഉൾപ്പെടെയാണ്. ടെസ്റ്റിങ് കിറ്റുകളുടെയും മറ്റ് സാധനങ്ങളുടെയും വില കുറച്ചതിനെത്തുടർന്ന് പരിശോധനാ ചെലവ് കുറച്ചതായി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി കെ മോഹൻപത്ര പറഞ്ഞു. ആർടി-പിസിആർ കിറ്റിന്റെ വില നേരത്തെ 1200 രൂപയായിരുന്നത് ഇപ്പോൾ 46 രൂപയാണ്.
ആർഎൻഎ എക്സ്ട്രാക്ഷൻ കിറ്റിന്റെ വിലയും കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കിറ്റുകൾക്കും മറ്റ് ആക്സസറികൾക്കുമായി ലാബുകൾക്ക് പരമാവധി 200 രൂപ ചെലവഴിക്കേണ്ടിവരും. ടെസ്റ്റ് വിലയിലെ കുറവ് സംസ്ഥാനത്ത് പരിശോധന വേഗത്തിലാക്കാൻ സഹായിക്കും. എന്നിരുന്നാലും, വീട്ടിൽ നിന്ന് സാംപിളുകൾ എടുക്കുന്നതിനുള്ള ചെലവ് ഇതിൽ ഉൾപ്പെടുന്നില്ലെന്നും മോഹൻപാത്ര കൂട്ടിച്ചേർത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















