India

ഒഡീഷയില്‍ വാന്‍ മറിഞ്ഞ് ഒമ്പത് മരണം; 13 പേര്‍ക്ക് പരിക്ക്

ഏഴുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ കോട്പാഡ് ആശുപത്രിയിലുമാണ് മരിച്ചത്. മുപ്പതിലധികം പേരാണ് വാനില്‍ യാത്രചെയ്തിരുന്നത്.

ഒഡീഷയില്‍ വാന്‍ മറിഞ്ഞ് ഒമ്പത് മരണം; 13 പേര്‍ക്ക് പരിക്ക്
X

ഭൂവനേശ്വര്‍: ഒഡീഷയിലെ കോരാത്പുത്തിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു. 13 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ സിദ്ധിഗുഡ ഗ്രാമത്തില്‍നിന്നും ഛത്തീസ്ഗഢിലെ കുള്‍ത്തയിലേക്ക് പോയ പിക്ക് അപ്പ് വാനാണ് കോരാത്പുത്ത് ജില്ലയിലെ കോട്പാഡില്‍ അപകടത്തില്‍പ്പെട്ടത്. ഏഴുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ കോട്പാഡ് ആശുപത്രിയിലുമാണ് മരിച്ചത്. മുപ്പതിലധികം പേരാണ് വാനില്‍ യാത്രചെയ്തിരുന്നത്.

മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് മധുസൂദന്‍ മിശ്ര പറഞ്ഞു. യാത്രക്കാരെല്ലാം ഇവര്‍ സിദ്ധിഗുഡ ഗ്രാമത്തില്‍നിന്ന് ഛത്തീസ്ഗഢിലെ കുല്‍ത്ത ഗ്രാമത്തിലേയ്ക്ക് മടങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിക്കേറ്റ ഏഴുപേരെ കോരത്പുത്തിലെ ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടുപേരെ കോട്പാഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് നാലുപേരെ ജഗദല്‍പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജയ്പൂര്‍ സബ് കലക്ടര്‍ ഹേമകാന്ത സായ പറഞ്ഞു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കോട്പാഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Next Story

RELATED STORIES

Share it