India

ചര്‍മത്തില്‍ തൊടാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമമല്ല: ബോംബെ ഹൈക്കോടതി

12 വയസ്സുകാരിയ്‌ക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. അതേസമയം, ഈ കുറ്റകൃത്യം ഐപിസി 354ന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു.

ചര്‍മത്തില്‍ തൊടാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമമല്ല: ബോംബെ ഹൈക്കോടതി
X

മുംബൈ: ചര്‍മത്തില്‍ തൊടാതെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ബോംബെ ഹൈക്കോടതി. 12 വയസ്സുകാരിയ്‌ക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. അതേസമയം, ഈ കുറ്റകൃത്യം ഐപിസി 354ന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നും ഇത് സ്ത്രീയുടെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും കോടതി വിശദീകരിച്ചു.

ജനുവരി 19ന് പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. 2016ല്‍ നാഗ്പൂരില്‍ നടന്ന സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ വിധിപ്രഖ്യാപനമുണ്ടായത്. പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് പ്രതിയായ സതീഷ് 12 വയസ്സുകാരിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. വിചാരണക്കോടതി പോക്‌സോ സെക്ഷന്‍ 7, ഐപിസി 354 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍, കേസിലെ പ്രതി കോടതി വിധിക്കെതിരേ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ പ്രകാരം ലൈംഗിക അതിക്രമത്തില്‍പ്പെടുത്തുന്നതിനെ പ്രതി കോടതിയില്‍ ചോദ്യംചെയ്തു. തുടര്‍ന്നാണ് പോക്‌സോ സെക്ഷന്‍ 7ല്‍ കോടതി വിശദീകരണം നല്‍കിയത്. സെക്ഷന്‍ 7 പ്രകാരം വസ്ത്രം മാറ്റി ചര്‍മത്തില്‍ സ്പര്‍ശിക്കാതെ (Skin to Skin Contact) മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി വിശദീകരിച്ചു.

പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമം ചുമത്തണമെങ്കില്‍ ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശരീരസമ്പര്‍ക്കമുണ്ടായിരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതിന് ശക്തമായ തെളിവും ആവശ്യമാണ്. അതുകൊണ്ട് പ്രതിക്കെതിരേ ചുമത്തിയ പോക്‌സോ പ്രകാരമുള്ള കേസ് ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചു. പോക്‌സോ ആക്ട്, ഐപിസി സെക്ഷന്‍ 354 പ്രകാരം മൂന്നുവര്‍ഷം തടവിനാണ് പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നത്. അതേസമയം, പ്രതിക്കെതിരേ ഐപിസി 354 പ്രകാരമുള്ള കേസ് തുടരും. പോക്‌സോ സെക്ഷന്‍ 7 പ്രകാരമുള്ള ലൈംഗികാതിക്രമത്തിന് മൂന്ന് മുതല്‍ അഞ്ചുവര്‍ഷം വരെയാണ് തടവുശിക്ഷ. ഐപിസി 354 പ്രകാരമുള്ള കേസിന് ഒരുവര്‍ഷം വരെയാണ് തടവ്.

Next Story

RELATED STORIES

Share it