India

മുംബൈയിലെ ധാരാവിയില്‍ ഒരു കൊവിഡ് കേസുപോലും റിപോര്‍ട്ട് ചെയ്യാത്ത ആദ്യദിനം

മുംബൈയിലെ ധാരാവിയില്‍ ഒരു കൊവിഡ് കേസുപോലും റിപോര്‍ട്ട് ചെയ്യാത്ത ആദ്യദിനം
X

മുംബൈ: മഹാരാഷ്ട്രയിലെ ധാരാവിയില്‍ വെള്ളിയാഴ്ച ഒരു കൊവിഡ് കേസുപോലും റിപോര്‍ട്ട് ചെയ്തില്ല. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ധാരാവിയില്‍ പോസിറ്റീവ് കേസുകളൊന്നും റിപോര്‍ട്ട് ചെയ്യാതെ ഒരുദിവസം കടന്നുപോകുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധരും നിരന്തരമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ധാരാവിയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാനായതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ജനസാന്ദ്രതയേറിയ ധാരാവിയിലെ ചേരിയില്‍ നൂറുകണക്കിന് കുടിലുകളാണ് അടുത്തടുത്തായി സ്ഥിതിചെയ്യുന്നത്. സാമൂഹിക അകലം പാലിക്കാന്‍ കഴിയാറില്ല. കൂടാതെ ആളുകള്‍ പൊതുശൗചാലയങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ വലിയതോതില്‍ കൊവിഡ് പടര്‍ന്നുപിടിച്ചിരുന്നു. ജൂലൈ 26നാണ് ഇവിടെ രണ്ട് കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. പിന്നീട് വൈറസ് കേസുകള്‍ കൂടി. അതിനുശേഷം ഇതാദ്യമായാണ് കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാതിരിക്കുന്നത്.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇവിടെ അവശ്യസേവനമൊഴികെയുള്ളവയെല്ലാം തടയുകയും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിരുന്നു. അതേസമയം, മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ ആകെ 3,580 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 19.51 ലക്ഷം കേസുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധിച്ച് സംസ്ഥാനത്ത് 49,000 ലധികം പേരാണ് മരിച്ചത്.

Next Story

RELATED STORIES

Share it