India

നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ ജയില്‍ ഭിത്തിയില്‍ സ്വയം തലയിടിച്ച് പരിക്കേല്‍പ്പിച്ചു

കൃത്യസമയത്ത് സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടിച്ചുമാറ്റിയതിനാല്‍ കാര്യമായ പരിക്കുകളില്ലെന്നും ചെറിയ പരിക്കിനു ചികില്‍സ നല്‍കിയെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ ജയില്‍ ഭിത്തിയില്‍ സ്വയം തലയിടിച്ച് പരിക്കേല്‍പ്പിച്ചു
X

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളിലൊരാളായ വിനയ് ശര്‍മ (26) ജയിലില്‍ സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു. തിഹാര്‍ ജയിലിലെ ചുമരില്‍ തലയിടിച്ചാണ് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കൃത്യസമയത്ത് സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടിച്ചുമാറ്റിയതിനാല്‍ കാര്യമായ പരിക്കുകളില്ലെന്നും ചെറിയ പരിക്കിനു ചികില്‍സ നല്‍കിയെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച വിനയ് ശര്‍മ ജയിലില്‍ നിരാഹാരസമരം നടത്തിയിരുന്നു. നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാന്‍ നിര്‍ദേശിച്ച് ഡല്‍ഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞ തിങ്കളാഴ്ച പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞദിവസം കേസിന്റെ വാദം നടക്കുന്നതിനിടെ വിനയ് ശര്‍മയുടെ മാനസികനില ശരിയല്ലെന്നും വധശിക്ഷ നടപ്പാക്കരുതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഡല്‍ഹി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, വിനയ് ശര്‍മയുടെ ആരോഗ്യനിലയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കുകയും ചെയ്തു. നിര്‍ഭയ കേസിലെ മറ്റ് മൂന്ന് പ്രതികളില്‍നിന്ന് വ്യത്യസ്തമായി വിനയ് ശര്‍മ പ്രകോപിതനായാണ് പെരുമാറുന്നതെന്ന് ജയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it