India

കശ്മീരിൽ പ്രവർത്തിക്കുന്ന 6 എൻജിഒയുടെ ഓഫീസുകളിൽ എൻ‌ഐ‌എ റെയ്ഡ്

കശ്മീരിൽ ഒമ്പത് ഇടങ്ങളിലും ഡൽഹിയിൽ ഒരു സ്ഥലത്തും റെയ്ഡ് നടത്തി

കശ്മീരിൽ പ്രവർത്തിക്കുന്ന 6 എൻജിഒയുടെ ഓഫീസുകളിൽ എൻ‌ഐ‌എ റെയ്ഡ്
X

ന്യൂഡൽഹി: കശ്മീരിൽ പ്രവർത്തിക്കുന്ന 6 എൻജിഒയുടെ ഓഫീസുകളിൽ എൻ‌ഐ‌എ റെയ്ഡ്. ജമ്മു കശ്മീരിലെ "വിഘടനവാദ പ്രവർത്തനങ്ങൾക്ക്" ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് വഴിതിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് എൻഐഎ വിശദീകരണം.

കശ്മീരിൽ ഒമ്പത് ഇടങ്ങളിലും ഡൽഹിയിൽ ഒരു സ്ഥലത്തും റെയ്ഡ് നടത്തി. നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തുവെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) പ്രസ്താവനയിൽ പറഞ്ഞു. ഫലാഹ്-ഇ-ആം ട്രസ്റ്റ്, ഡൽഹിയിലെ ചാരിറ്റി അലയൻസ്, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ജെകെ യതീം ഫൗണ്ടേഷൻ, സാൽ‌വേഷൻ മൂവ്‌മെന്റ്, ജെകെ വോയ്‌സ് ഓഫ് വിക്ടിംസ് എന്നീ എൻജിഒയുടെ ഓഫീസുകളിലാണ് റെയ്ഡ് നടന്നത്.

ജമ്മു കശ്മീരിലെ ചില എൻ‌ജി‌ഒകളും ട്രസ്റ്റുകളും സംഭാവനകളിലൂടെ ആഭ്യന്തരമായും വിദേശത്തു നിന്നും പണം സ്വരൂപിക്കുന്നുണ്ടെന്ന് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഐ‌പി‌സി, യു‌എ‌പി‌എ എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം ഒക്ടോബർ എട്ടിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എൻഐഎ പത്രപ്രസ്താവനയിൽ പറയുന്നു.

Next Story

RELATED STORIES

Share it