India

ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ പുതിയ നിയമത്തിനു സാധ്യതയില്ല

ആള്‍ക്കൂട്ടക്കൊലകള്‍ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേരാനിരിക്കേയാണ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ പുതിയ നിയമത്തിനു സാധ്യതയില്ല
X

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ രാജ്യത്ത് വ്യാപകമായ ആള്‍ക്കൂട്ടക്കൊലകള്‍ നിയന്ത്രിക്കുന്നതിന് പുതിയം നിയമം നിര്‍മിക്കാന്‍ സാധ്യതയില്ലെന്ന് റിപോര്‍ട്ട്. ആള്‍ക്കൂട്ടക്കൊലകള്‍ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേരാനിരിക്കേയാണ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ആള്‍ക്കൂട്ടക്കൊല നേരിടുന്നതിന് നിലവിലെ നിയമങ്ങള്‍ തന്നെ പര്യാപ്തമാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആള്‍ക്കൂട്ടക്കൊല നേരിടുന്നതിന് ആവശ്യത്തിന് നിയമങ്ങളുണ്ട്. നടപ്പാക്കുക മാത്രമേ ചെയ്യേണ്ടതുള്ളു. ഇത്തരം കേസുകളില്‍ ശിക്ഷ ഉറപ്പാക്കുന്നതിന് പോലിസിന് പരിശീലനം നല്‍കണം-ആള്‍ക്കൂട്ടക്കൊല നേരിടുന്നതിന് ഇന്ത്യന്‍ പീനല്‍ കോഡില്‍ ഭേദഗതി വരുത്തുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ആള്‍ക്കൂട്ടക്കൊലകള്‍ നേരിടുന്നതിന് ഈ മാസം 5ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ബില്ല് പാസാക്കിയിരുന്നു. ആള്‍ക്കൂട്ടക്കൊലകളിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും നിര്‍ദേശിക്കുന്നതായിരുന്നു ബില്ല. എന്നാല്‍, ഐപിസിയില്‍ ഭേദഗതി വരുത്തേണ്ടതിനാല്‍ ബില്ല് നിയമമാവും മുമ്പ് കേന്ദ്രത്തിന്റെ അനുമതി വേണ്ടിവരും.

കേന്ദ്ര നിയമങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത രീതിയില്‍ സംസ്ഥാന അസംബ്ലികള്‍ പാസാക്കുന്ന ബില്ലുകളില്‍ പ്രസിഡന്റിന്റെ അംഗീകാരം നല്‍കും മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കാറുണ്ട്. ചട്ടപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശപ്രകാരമാണ് പ്രസിഡന്റ് നടപടി സ്വീകരിക്കുക.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്തരം കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്ന ഊഹാപോഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അധികൃതരുമായി നിരവധി തവണ യോഗം ചേര്‍ന്നിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലിസ് പരാതികള്‍ കൈകാര്യം ചെയ്യന്നതിന് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളെ ഇന്ത്യയില്‍ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.


പ്രതീകാത്മക ചിത്രം

ആള്‍ക്കൂട്ടക്കൊലകള്‍ തടയുന്നതിനും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും 2018 ജൂലൈയില്‍ സുപ്രിം കോടതി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ കഴിഞ്ഞ മാസം സുപ്രിം കോടതി ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ് ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട മന്ത്രിതല സമിതിക്കു രൂപം നല്‍കിയത്. അതിന് ശേഷം രണ്ടു തവണ മാത്രമാണ് ഈ സമിതി യോഗം ചേര്‍ന്നത്. പശുവിന്റെ പേരിലും മറ്റും നിരവധി ആള്‍ക്കൂട്ടക്കൊലകളാണ് ബിജെപി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് നടന്നത്. മിക്ക കേസുകളിലും പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത് സംഘപരിവാര പ്രവര്‍ത്തകരാണ്. 2018 മെയ്-ജൂണ്‍ മാസങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നുവെന്ന ഊഹാപോഹങ്ങളെ തുടര്‍ന്ന് 20ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേ സമയം, നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ആള്‍ക്കൂട്ടക്കൊലയുടെ കണക്കുകള്‍ പ്രത്യേകം സൂക്ഷിക്കുന്നില്ല. സാധാരണ കൊലപാതകങ്ങളുടെ കൂട്ടത്തിലാണ് ഇവയും ഉള്‍പ്പെടുത്തുന്നത്.

Next Story

RELATED STORIES

Share it