- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍സിപിയിലെ തര്‍ക്കം: കേരളത്തിലെ നേതാക്കളുമായി ശരത് പവാര്‍ ഫെബ്രുവരി ഒന്നിന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും
ടി പി പീതാംബരന്‍, മന്ത്രി എ കെ ശശീന്ദ്രന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ അറിയിച്ചു. കൂടിക്കാഴ്ചയില്‍ പവാറിന് പുറമേ പ്രഫുല്‍ പട്ടേലും പങ്കെടുക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ എന്‍സിപി വിജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ശരത് പവാര്‍ നിര്‍ദേശിച്ചതായും മാണി സി കാപ്പന്‍ പറഞ്ഞു.

മുംബൈ: കേരളത്തിലെ എന്‍സിപി നേതാക്കളുമായി അഖിലേന്ത്യാ അധ്യക്ഷന്‍ ശരദ് പവാര്‍ ചര്‍ച്ച നടത്തും. ഫെബ്രുവരി ഒന്നിന് ഡല്‍ഹിയിലായിരിക്കും ചര്‍ച്ച. ടി പി പീതാംബരന്‍, മന്ത്രി എ കെ ശശീന്ദ്രന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ അറിയിച്ചു. കൂടിക്കാഴ്ചയില്‍ പവാറിന് പുറമേ പ്രഫുല്‍ പട്ടേലും പങ്കെടുക്കും. മുംബൈയില്‍ പവാറുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ എന്‍സിപി വിജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ശരത് പവാര്‍ നിര്‍ദേശിച്ചതായും മാണി സി കാപ്പന്‍ പറഞ്ഞു. സീറ്റുകളെപ്പറ്റി ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്.
കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തന്നെ മല്‍സരിക്കും. കൂടുതല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍സിപി നേതൃയോഗം ഫെബ്രുവരി ഒന്നിന് ഡല്‍ഹിയില്‍ ചേരും. പാലാ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പവാര്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിയുമായും സിപിഐ നേതാവ് ഡി കെ രാജയുമായും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച നേതൃയോഗത്തിന് മുമ്പുണ്ടാവും. പാലായില്‍നിന്ന് മാറേണ്ട ഒരുതരത്തിലുളള സാഹചര്യവും നിലവിലില്ല. പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനം എടുക്കണം. ശരത് പവാറിനും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അന്തിമതീരുമാനം പവാറിന്റേതാണെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.
പാലാ സീറ്റിന്റെ പേരില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ഇടതുമുന്നണി വിടാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രശ്‌നത്തില്‍ കേന്ദ്രനേതൃത്വം ഇടപെടുന്നത്. ഇന്ന് രാവിലെയാണ് മാണി സി കാപ്പന്‍ ശരത് പവാറുമായി മുംബയില്‍ കൂടിക്കാഴ്ച നടത്തിയത്. പാലായില്‍ ജോസ് കെ മാണി ഇടതുസ്ഥാനാര്‍ഥിയാവുമെന്ന് ഏറക്കുറെ ഉറപ്പായ സാഹചര്യത്തില്‍ ഇനിയും ഇടതുമുന്നണിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ അദ്ദേഹം പവാറിനെ ധരിപ്പിച്ചു. മുന്നണി മാറ്റക്കാര്യത്തില്‍ തീരുമാനം ഇനിയും വൈകരുതെന്നാവശ്യപ്പെട്ട് ടി പി പിതാംബരനും പവാറിന് കത്തെഴുതിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















